കുവൈറ്റ്: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച്, ജൂൺ 3 വെള്ളിയാഴ്ച, ആസാദി കാ അമൃത് മഹോത്സവ്-ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസി സൈക്കിൾ റാലി സംഘടിപ്പിച്ചു.
അംബാസഡർ ശ്രീ സിബി ജോർജ്, മാഡം ജോയ്സ് സിബി, എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു. 50-ലധികം സൈക്കിൾ യാത്രക്കാർ പങ്കെടുത്ത പരിപാടിയിൽ ദയയിലെ നയതന്ത്ര മേഖല മുഴുവൻ ചുറ്റിസഞ്ചരിച്ചു.
ഡിപ്ലോമാറ്റിക് ഏരിയയിൽ സംഘടിപ്പിച്ച സൈക്കിൾ റാലി ഇന്ത്യൻ എംബസി പരിസരത്ത് നിന്ന് ആരംഭിച്ചു. മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തിയാണ് റാലി ആരംഭിച്ചത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വർഷത്തിന്റെ ഭാഗമായാണ് ഞങ്ങൾ ഈ സൈക്കിൾ റാലി സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യാ ഹൗസിൽ നടന്ന റാലിയിൽ അംബാസഡർ ശ്രീ സിബി ജോർജ് പറഞ്ഞു. .പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിരവധി നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സൈക്കിൾ റാലിയെന്ന് അദ്ദേഹം പറഞ്ഞു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു