കുവൈറ്റ് സിറ്റി :കുവൈത്തിലെ ഔല ഇന്ധന കമ്പനി പെട്രോൾ സ്റ്റേഷനുകളിൽ സൗജന്യ സേവനം നിർത്തുന്നു. വാഹനത്തിൽ ഉടമ തന്നെ ഇന്ധനം നിറയ്ക്കണം.ചില ഇന്ധന പമ്പുകളിൽ സെൽഫ് സർവീസ് ആരംഭിച്ചിട്ടുണ്ടെന്നും പെട്രോൾ ടാങ്ക് നിറയ്ക്കുന്ന തൊഴിലാളികളുടെ സർവീസ് റദ്ദാക്കിയിട്ടില്ലെന്നും ബോർഡ് ചെയർമാൻ അബ്ദുൾ ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു. ഉപഭോക്താവിന് തനിക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കും.
തൊഴിലാളികളുടെ ക്ഷാമം പെട്രോൾ പമ്പുകളിലെ തിരക്ക് കണക്കിലെടുത്താണ് സെൽഫ് സർവീസ് നടപ്പാക്കിയത്. പെട്രോൾ സ്റ്റേഷനിലെ ജീവനക്കാർ ഇന്ധനം നിറച്ചുതരണമെങ്കിൽ 200 ഫിൽസ് അധികം നൽകണം.
More Stories
കുവൈറ്റ് മന്ത്രിസഭയിൽ രണ്ട് പുതിയ മന്ത്രിമാർ കൂടെ സത്യപ്രതിജ്ഞ ചെയ്തു
പ്രോജ്വല-2024 ഈ വർഷത്തെ ജേതാക്കൾ അഹമ്മദി ഏരിയ
ഉത്സവരാവായി കണ്ണൂർ മഹോത്സവം 2024