ഇൻ്റർനാഷണൽ ഡെസ്ക്
ടോക്യോ: ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. കൊവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തതിനാണ് ബൈഡന് മോദിയെ പ്രശംസിച്ചത്.
സ്വേച്ഛാധിപത്യ രീതിയിലൂടെ ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങള്‍ക്ക് ലോകത്തെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും എന്നൊരു തെറ്റിദ്ദാരണ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ മോദിയുടെ വിജയം ആ തെറ്റിദ്ദാരണയെ തകര്‍ത്തു. ജനാധിപത്യ രാജ്യങ്ങള്‍ക്കും കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് മോദി ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തുവെന്നും ബൈഡന് വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ബൈഡന് പ്രസംഗിക്കാനായി മുന്നേ തയ്യാറാക്കിക്കൊണ്ടുവന്ന കുറിപ്പില്‍ ഉണ്ടായിരുന്നില്ല. ചര്‍ച്ചയ്ക്കിടെ പ്രത്യേക ഇടപെടല്‍ നടത്തിയാണ് അദ്ദേഹം മോദിയെ പ്രശംസിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
താരതമ്യേന ഒരേ വലിപ്പമുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ കൊവിഡിനെ നേരിടുന്നതിലുള്ള ഇന്ത്യയുടെ വിജയത്തെയും ചൈനയുടെ പരാജയത്തെയും ബൈഡന് താരതമ്യം ചെയ്തു.
ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്ന വാക്സിനുകള്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് അവര്‍ക്ക് കരുത്തേകുന്നുണ്ട്. അത് ഇന്ത്യയുടെ വിജയം തന്നെയാണ്. ആശയങ്ങളുടെ സൈദ്ധാന്തിക സംവാദത്തില്‍ വിജയിക്കുന്നതിനേക്കാള്‍ വിലയേറിയതാണ് അത്തരം വിജയമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പറഞ്ഞു.
ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇന്ത്യയുടെ സംഭാവനകളെ അഭിനന്ദിച്ചു. ക്വാഡ് വാക്സിന് ഇനിഷ്യേറ്റീവിന് കീഴില്‍ വിതരണം ചെയ്ത ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ തായ്ലന്ഡും കംബോഡിയയും നന്ദിയോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക