November 26, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്വാഡ് ഉച്ചകോടിയില്‍ നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ച

ന്യൂസ് ബ്യൂറോ, ദില്ലി

ദില്ലി: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു. ഈ മാസം 24 ന് ടോക്കിയോയിലാണ് നാലാമത് ക്വാഡ് ഉച്ചകോടി നടക്കുക.

ഉച്ചകോടിക്കിടെ നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുടെ തലവന്മാരും ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. ബൈഡനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നിതിനായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നാണ് മോദി അറിയിച്ചത്.

ഇന്ത്യ-ജപ്പാന്‍ പ്രത്യേക സ്ട്രാറ്റജിക്, ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജപ്പാന്‍ പ്രധാനമന്ത്രിയുമായി സംസാരിക്കും. ക്വാഡ് ഉച്ചകോടിയില്‍ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തും.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്ബത്തിക സഹകരണം രാജ്യത്തിന് പ്രധാനമാണ്. കഴിഞ്ഞ കൂടിക്കാഴ്ചയില്‍ ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതു-സ്വകാര്യ രം​ഗത്ത് വന്‍ നിക്ഷേപം നടത്താമെന്ന് ജപ്പാന്‍ അറിയിച്ചിരുന്നു. ഈ ലക്ഷ്യത്തോടെ ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. പുറമെ, ജപ്പാനിലെ 40,000ത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കുമെന്നും മോദി അറി‌യിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. അമേരിക്കയുമായുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ദൃഢീകരിക്കുന്നതിനെക്കുറിച്ച്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രാദേശിക സംഭവവികാസങ്ങളിലും സമകാലിക ആഗോള പ്രശ്‌നങ്ങളിലും സംഭാഷണം തുടരും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ആദ്യമായാണ് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന് കീഴില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബഹുമുഖ സഹകരണവും പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന അദ്ദേഹവുമായുള്ള ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്ബത്തിക സഹകരണം നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന വശമാണ്. മാര്‍ച്ച്‌ ഉച്ചകോടിയില്‍, പ്രധാനമന്ത്രി കിഷിദയും ഞാനും ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതു-സ്വകാര്യ നിക്ഷേപത്തിലും ധനസഹായത്തിലും 5 ട്രില്യണ്‍ ജാപ്പനീസ് യെന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഉദ്ദേശവും പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന സന്ദര്‍ശന വേളയില്‍, ഈ ലക്ഷ്യം പിന്തുടരുന്നതിനായി, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്ബത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനുമായുള്ള നമ്മുടെ ബന്ധത്തിലെ പ്രധാന ഘടകമായ ഇന്ത്യന്‍ പ്രവാസികളില്‍ നിന്നുള്ള ഏകദേശം 40,000 പേര്‍ ജപ്പാനിലാണ്. അവരുമായി സംവദിച്ചേക്കുമെന്നും മോദി അറിയിച്ചു.

error: Content is protected !!