November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നഴ്സുമാർ നേതൃത്വ ശബ്ദം

സാജു സ്റ്റീഫൻ ( അസിസ്റ്റൻ്റ് എഡിറ്റർ)

നഴ്സിംഗ് സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ ജന്മദിനം ആണ് മെയ് 12. ലോകമെമ്പാടും ഇന്നത്തെ ദിവസം
അന്താരാഷ്ട്ര നേഴ്സസ് ദിനമായി ആചരിക്കുകയാണല്ലോ.”നഴ്സുമാർ- നേതൃത്വത്തിൻ ശബ്ദം – നഴ്സിങ്ങിൽ നിക്ഷേപിക്കൂ, ആതുര സേവനത്തിന് ഉദാത്തമായ പദവി നൽകൂ,ലോകാരോഗ്യം സുരക്ഷിതമാക്കാനുള്ള അവകാശങ്ങളെ മാനിക്കൂ”(Nurses: A Voice to Lead – Invest in Nursing and respect rights to secure global health) എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. കാലാകാലങ്ങളായി, രോഗികൾക്കൊപ്പം നഴ്സുമാർ ഉണ്ടായിരുന്നുവെങ്കിലും നഴ്സുമാരുടെ യഥാർത്ഥ സേവനങ്ങളെ മനസ്സിലാക്കുവാൻ കോവിഡ് കാലം വേണ്ടി വന്നു എന്നതാണ് വാസ്തവം.

കോവിഡ് കാലഘട്ടവും നഴ്സുമാരും

കഴിഞ്ഞ രണ്ടര വർഷമായി തുടരുന്ന കോവിഡ് മഹാമാരിയുടെ കാഠിന്യം അല്പം ശമിച്ചുവെങ്കിലും ഇപ്പോഴും സ്ഥിതി നിയന്ത്രണാതീതം അല്ല. ലോകമെമ്പാടും കോവിഡ് കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നു . വാക്സിനുകൾ നൽകുന്ന സുരക്ഷിതത്വം ഒരു വശത്ത് ഉണ്ടെങ്കിലും മറുവശത്ത് മാസ്കുകൾ ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ വ്യാപനം ക്രമാതീതമായി വർദ്ധിക്കുവാൻ കാരണമാകുന്നു. ആരോഗ്യപ്രവർത്തകരിൽ കോവിഡ് കാലത്ത് ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ടത് നഴ്സുമാർ ആയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പരിശോധിച്ചാൽ മഹാമാരി കാലത്ത് ജീവൻ പൊലിഞ്ഞ നഴ്സുമാരുടെ എണ്ണം കുത്തനെ ഉയർന്നു എന്നത് ആഗോളതലത്തിലെ കണക്കുകളുടെ ഭയാനകമായ മാനകമാണ്.

മഹാമാരി കാലത്ത് വെല്ലുവിളികൾ

നൂറ്റാണ്ട് അന്നുവരെ കണ്ടതിൽ വെച്ച് ഭീതിതമായ സാമൂഹിക വ്യാപനം ആയിരുന്നു കോവിഡ് കാലത്ത് നേരിടേണ്ടിവന്നത്. തീർച്ചയായും അതിൻറെ പ്രതിഫലനം നഴ്സിങ് മേഖലയിലും പ്രതിഫലിച്ചു. ആശുപത്രികളിൽ നിലവിലുള്ള വാർഡുകൾക്ക് പുറമേ കോവിഡ് വിഭാഗം പുതിയതായി രൂപീകരിച്ചു. നിലവിലുള്ള നഴ്സുമാരെ തന്നെ അവിടെ നിയോഗിക്കുക വഴി രോഗി- നഴ്സ് അനുപാതം കൃത്യമായി പാലിക്കാതെ ഉള്ള അവസ്ഥ ഉണ്ടായി.

അതോടൊപ്പം, അവശ്യവസ്തുക്കളായ ആയ ഗ്ലൗസുകൾക്കും മാസ്കുകൾക്കും ദൗർലഭ്യം അനുഭവപ്പെട്ടതോടെ ഒട്ടേറെ നഴ്സുമാർ കോവിഡ് ബാധിതരായി. മെഡിക്കൽ ഓക്സിജന് ഉണ്ടായ ക്ഷാമം രോഗികൾ പരിചരണത്തിൽ ഒട്ടേറെ വെല്ലുവിളികൾ തീർക്കുകയും അതിനൊപ്പം ഒരു രോഗത്തിൻറെ ആക്കവും കൂട്ടി.

രോഗമുക്തിക്ക് ശേഷവും കോവിഡ് ബാധിതരെ പൊതുസമൂഹവും കുടുംബാംഗങ്ങളും അകറ്റി നിർത്തിയ സന്ദർഭത്തിലും ആവശ്യമായ പ്രതിരോധ ഉപകരണങ്ങൾ ഇല്ലാതെ നഴ്സുമാർ രോഗ ശുശ്രൂഷ ചെയ്യേണ്ടി വന്നത്.

നഴ്സിംഗ് നിക്ഷേപിക്കൂ – ലോക ആരോഗ്യം സംരക്ഷിക്കൂ

അന്താരാഷ്ട്ര നഴ്സിങ് കൗൺസിൽ ഈ വർഷത്തെ നഴ്സിംഗ് ദിനാചരണത്തിന് തെരഞ്ഞെടുത്ത വിഷയം നഴ്സുമാർ- നേതൃത്വത്തിൻ ശബ്ദം – നഴ്സിങ്ങിൽ നിക്ഷേപിക്കൂ, ആതുര സേവനത്തിന് ഉദാത്തമായ പദവി നൽകൂ,ലോകാരോഗ്യം സുരക്ഷിതമാക്കാനുള്ള അവകാശങ്ങളെ മാനിക്കൂ(Nurses: A Voice to Lead – Invest in Nursing and respect rights to secure global health) എന്നതാണ്. ലോകത്ത്, നഴ്സുമാരുടെ ദൗർലഭ്യം നേരിടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ സംജാതമായിരിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നഴ്സിംഗ് മേഖലയിലെ സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കുകയും പുതുതലമുറയെ അതിൽ പങ്കാളികളാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒട്ടേറെ വികസ്വരരാജ്യങ്ങളിൽ കൃത്യമായ എണ്ണത്തിലുള്ള നഴ്സുമാർ ഇല്ലാത്തത് ആരോഗ്യമേഖലയിൽ വിഘാതം സൃഷ്ടിക്കുന്നു .

     

ഇത്തരം ഒരു സാഹചര്യത്തിൽ ഭാവി തലമുറയ്ക്ക് നഴ്സിംഗ് പഠനം നൽകുന്ന പ്രാധാന്യവും സാധ്യതയും എന്തെന്ന് അവബോധം നൽകി പങ്കാളികൾ ആക്കേണ്ടത് കാലഘട്ടത്തിന് തികച്ചും അനിവാര്യതയാണ്. ആരോഗ്യമുള്ള ഒരു ലോകം പണിതുയർത്താൻ നമുക്ക് ശ്രമിക്കാം.

error: Content is protected !!