വിദേശത്തേക്ക് ജോലിക്ക് പോകുന്നവർക്ക് ഇനി മുതൽ സംസ്ഥാന പൊലീസിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല.’പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ എന്നതിനു പകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും ഇനി ലഭിക്കുക.സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അവകാശമെന്ന ഹെെക്കോടതി വിധിയെ തുടർന്നാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവി ഇത് സംബന്ധിച്ചുളള സർക്കുലർ ഇറക്കി.
‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ് സംസ്ഥാനത്തിന് അകത്തുളള ജോലിയാവശ്യങ്ങൾക്കാകും ഇത് നൽകുക. അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽ കേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പകരം, അപേക്ഷന്റെ പേരിലുളള കേസ് വിവരങ്ങളടങ്ങിയ കത്താവും ലഭിക്കുക. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്