ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,805 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലേത്തതിനെ അപേക്ഷിച്ച് കൊവിഡ് കേസുകളില്‍ 7.3 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 4,30,98,743 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 20,303 സജീവ കേസുകളാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 3,168 പേര് രോഗമുക്തി നേടി. 98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇരുപത്തിരണ്ട് പേര് കൂടി മരിച്ചതോടെ ആകെ മരണം 5,24,024 ആയി.
ദില്ലിയിൽ സ്ഥിതി ഏറ്റവും ഗുരുതരം. ഇരുപത്തിനാല് മണിക്കൂറിനിടെ 1,656 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയാണ്(582കേസുകള്‍) തൊട്ടുപിന്നില്‍. കേരളത്തില്‍ 400 പേരിലും, ഉത്തര്‍പ്രദേശില്‍ 320 പേരിലും, മഹാരാഷ്ട്രയില്‍ 205 പേരിലുമാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി