മോഹൻ ജോളി വർഗീസ്
പ്രവാസിയായ ഒരു മലയാളി കുടുംബത്തിൽ വർഷങ്ങൾ പലത് കഴിഞ്ഞു എങ്കിലും കുട്ടികൾ ഉണ്ടാകുന്നില്ല. പല ഡോക്ടർമാരെയും അവർ കണ്ടുഎങ്കിലും അതിൽ ഒന്നും ഫലം ഉണ്ടായില്ല. അങ്ങനെ ഇരിക്കെ എല്ലാരുടെയും പ്രാർത്ഥനയും മരുന്നിന്റെ ഫലവും അവൾ ഗർഭണി ആയി. എല്ലാരും വളരെ സന്തോഷിച്ചു. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല, മൂന്നാം മാസം ചെക്കപ്പ് ചെയ്യാൻ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു കുഞ്ഞിന്റെ ചില ഇന്നർ ഓർഗൻസ് പുറത്താണ് ഉള്ളത് അതിനാൽ അബോർഷൻ ചെയ്യണം എന്ന്. ആകെ കുഴപ്പത്തിൽ ആയി. വീട്ടിൽ അതുവരെ ഉണ്ടായ സന്തോഷം നിലച്ചു എന്ന് വേണം പറയാൻ. ഈ ദുഃഖം വരുമ്പോൾ ആണല്ലോ മനുഷ്യൻ കൂടുതൽ ദൈവത്തോട് അടിക്കുന്നത്. അങ്ങനെ അവർ നാട്ടിൽ നിന്നും ഒരു സുവിശേഷവേലയ്ക്ക് വിദേശത്ത് വന്ന ഒരു വ്യക്തിയെ പോയി കണ്ടു. അദ്ദേഹം പ്രാർത്ഥിച്ചിട്ട് പറഞ്ഞു ഒന്നും പേടിക്കണ്ട ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന്. ഇവർ ആകെ കൺഫ്യൂഷൻ ആയി. ഡോക്ടർ പറയുന്നത് കേൾക്കണോ അതോ പാസ്റ്റർ പറയുന്നത് കേൾക്കണോ എന്ന്. ഒടുക്കം ഡോക്ടർ പറയുന്നത് കേൾക്കാം എന്ന് തന്നെ തീരുമാനിച്ചു. മനസ്സുകൊണ്ട് കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന അമ്മയ്ക്ക് അബോർഷനോട് താല്പര്യം ഇല്ലായിരുന്നു എങ്കിലും മറ്റുള്ളവരുടെ നിർബന്ധം കാരണം അവളും സമ്മതിച്ചു.
അബോർഷൻ നാട്ടിൽ പോയി അവർ ചെയ്തു. അബോർഷൻ ചെയ്ത് ഡോക്ടർ പറഞ്ഞു നിങ്ങളുടെ ഭാഗ്യത്തിനാണ് ഇത്ര നേരത്തെ ഈ പ്രശ്നം കണ്ട് പിടിക്കാൻ പറ്റിയത്. കുഞ്ഞുന്റെ പല ഇന്നർ ഓർഗ്ഗൻസും പുറത്തായിരുന്നു എന്ന്. ഇത് പൊതുവെ വളരെ വൈകിയാണ് അറിയാൻ പറ്റുക. ഇനി ആ കുഞ്ഞ് ജനിച്ചാലും അധികം നാൾ ജീവിക്കില്ല ജീവിച്ചാലും എപ്പോഴും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന്.
എന്തായാലും കുറച്ചു മാസങ്ങൾക്കുശേഷം അവൾ വീണ്ടും ഗർഭണിയായി നല്ല ഒരു കുഞ്ഞിനെ പ്രസവിച്ചു. അവർ സന്തോഷമായി കഴിയുന്നു.പ്രവചിക്കുന്നവർ പലതും പ്രവചിക്കും, പലപ്പോഴും അവർക്ക് അത് ഒരു ഉപജീവിത മാർഗ്ഗം ആണ്. പക്ഷെ ദൈവത്തിന്റെ കൈയൊപ്പ് ഉള്ള ആളുകൾ ആണ് ഭൂമിയിലെ ഡോക്ടർമാർ. അവരെ കഴിവതും അനുസരിക്കാൻ ശ്രമിക്കുക.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ