September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മാനവികതയുടെ ഇഫ്താർ വിരുന്നൊരുക്കി കെ .ഇ.എ .കണ്ണൂർ

കുവൈത്ത്‌ സിറ്റി: വഫ്രാ ഫാം ഹൗസുകളിലെ 400 ഓളം തൊഴിലാളികള്‍ക്കാണ് കണ്ണൂര്‍ എക്‌സ്പാറ്റസ് അസോസിയേഷന്‍ കുവൈറ്റ് (കെ.ഇ.എ) ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. അമ്പതോളം വരുന്ന ഫാം ഹൗസുകളിലെ തൊഴിലാളികളെ ഒന്നിച്ചിരുത്തിയാണ് കെ.ഇ.എ നോമ്പ് തുറന്നത്. പ്രത്യേകമായി വഫ്രായിലെ ഒരു ഫാം ഹൗസിലായിരുന്നു ഇഫ്താര്‍ ക്രമീകരിച്ചത്.കെ.ഇ.എ പ്രസിഡണ്ട് ഷെറിന്‍ മാത്യു അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തില്‍ സക്കീർ പുത്തന്‍പാലം റമദാന്‍ സന്ദേശം നല്‍കി.ഇന്ത്യക്കാരെ കൂടാതെ, ബംഗളദേശ്, ഈജിപ്ത്,ശ്രീലങ്ക,പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സംഗമത്തില്‍ കൂടുതലും പങ്കെടുത്തത്.

വിധവകളുടെയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാൻ വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവനെ പോലെ ആണ് ,അല്ലെങ്കിൽ രാത്രി നമസ്കരിക്കുകയും പകലിൽ നോമ്പ് അനുഷ്ഠിക്കുന്നവനെ പോലെ ആണ് ആയതിനാൽ പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരോടൊപ്പം ഇഫ്താർ നോമ്പ് തുറക്കുന്നത് റംസാൻ മാസത്തിലെ അസോസിയേഷന്റെ ഏറ്റവും നല്ല പ്രവർത്തി ആയി കാണുന്നു എന്നു അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ഷെറിൻ മാത്യു പറഞ്ഞു .

ജനറൽ സെക്രട്ടറി ഡൊമിനിക് സ്വാഗതം പറഞ്ഞ ചടങ്ങിൽ ,ജയകുമാരി ,അനൂപ്‌ ,ദീപു തുടങ്ങിയവർ ആശംസകളും ട്രഷറർ ഹരീന്ദ്രൻ നന്ദിയും അറിയിച്ചു .കൺവീനർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഇതു മുന്നാം തവണ ആണ് കണ്ണൂർ എക്സ് പാറ്റ്‌സ് അസോസിയേഷൻ ഫാം ഹാവ്‌സുകളിലെ തൊഴിലാളികൾക്കായി പ്രത്യേക രീതിയിലുള്ള നോമ്പ് തുറ സംഘടിപ്പിക്കുന്നത് .

error: Content is protected !!