ജീന ഷൈജു
സമയം രാത്രി 11.പകലന്തിയുടെ ഭാണ്ഡം ഇറക്കിവെച്ചു അവൾ കിടപ്പു മുറിയിലേക്ക് നടന്നു …അടുക്കള വാതിൽ പൂട്ടിയോ എന്നും ഗ്യാസ് ഓഫ് ചെയ്‌തോ എന്നുമവൾ ഉറപ്പുവരുത്തി .കട്ടിലിനരികിലേക്കു എത്തിയപ്പോൾ ആണ് ഭർത്താവും കുഞ്ഞുങ്ങളും നിശബ്ദതയുടെ മടിത്തട്ടിൽ തല വെച്ച് ഉറങ്ങുകയാണെന്നു മനസ്സിലായത് .പതിയെ കട്ടിലിലേക്ക് ചാഞ്ഞു , നനഞ്ഞ മുടിയിഴകൾ കട്ടിലിന്റെ പടികളിനിടയിലൂടെ പുറത്തിട്ടു . തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി , ഉറക്കം വിരുന്നു വരാൻ കൂട്ടാക്കിയില്ല .അവൾ കൈ എത്തി മൊബൈൽ എടുത്തു net on ആക്കിയതും വൈകുന്നേരം മുതലുള്ള മെസ്സേജുകൾ മഴയായി പെയ്തിറങ്ങി .
“ണിം “- messenger ഒന്ന് കൂകി . ചിലപ്പോൾ മീൻ ചൂണ്ടയിൽ കൊത്തിയാലോ എന്നോർത്തിട്ടാവണം ,ഊരും , പേരും അറിയാത്ത ഒരാൾ “hi “. അവൾ അതുകണ്ടതായി നടിച്ചില്ല .അല്പസമയത്തിനകം വേറെ ഒരു മെസ്സേജ്
” ടീ ഞാൻ നിമ്മി ആണ്”…(അവളുടെ ഉറ്റ സുഹൃത്ത് ).
നിമ്മി : “നീ എന്താ ഈ സമയത്തു online ?”
അവൾ :എന്തെ മനസിലായില്ല ?
നിമ്മി : “ആളുകൾ എന്ത് വിചാരിക്കും ഈ അസമയത്തു ഓൺലൈൻ വന്നാൽ ?”
ഇനി കാര്യത്തിലേക്കു വരാം …ഈ മുകളിൽ വായിച്ച “അവൾ” ഞാനും നിങ്ങളും ഒക്കെ ആണ് . അനുദിനം സദാചാര പോലീസുകൾ വർധിച്ചു വരുന്ന കാലത്താണ് ഞാനും നിങ്ങളും ജീവിക്കുന്നത് .ഇങ്ങേ അറ്റം സ്വന്തം വീടുകളിൽ പോലും പറയും ..
“നീ അങ്ങനെ ചെയ്താലവരെന്തു വിചാരിക്കും “-എന്ന്
ഒരു വിധത്തിൽ പറഞ്ഞാൽ സമൂഹത്തിനു വിഹിതമായതു ,നമ്മുടെ മനസാക്ഷിക്ക് ശരിയെന്നു തോന്നാൻ ആരുടെ കൈയ്യൊപ്പ് അല്ലേൽ സർട്ടിഫിക്കറ്റ് ആണ് വേണ്ടിയത് ?
ആരെയും നോക്കണ്ട ,മറ്റുള്ളവർക്കു ശാരീരികമായോ , മാനസികമായോ , സാമ്പത്തികമായോ എന്തിനു വൈകാരികമായോ പോലും ഒരു വിഷമം ഉണ്ടാക്കുന്നില്ലേൽ നമ്മൾ ആരെ പേടിക്കണം…
മറ്റുള്ളവർ എന്തും വിചാരിച്ചോട്ടെ …മുന്നോട്ട് വെച്ച കാലുകൾ പിന്നോട്ട് വെക്കരുത് ….
നിങ്ങൾ നിങ്ങളാണ് …
നിങ്ങളെ പോലെ മറ്റൊരാൾ ഇല്ല …
So Be unique And Be precious !!!
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ