മോഹൻ ജോളി വർഗ്ഗീസ്
പ്രവാസിയായ ഒരു വ്യക്തി ,വർഷങ്ങൾ ആയി താൻ ജോലി ചെയ്ത കമ്പനിയിൽ വളരെ വിശ്വസ്തമായി ജോലി ചെയ്ത് വരികയായിരുന്നു.മലയാളി കൂടെ ആയ കമ്പനി മുതലാളി നല്ല മനുഷ്യനും എല്ലാരോടും സ്നേഹം ഉള്ളവനും ആയിരുന്നു.എന്നാൽ വർഷങ്ങൾ കഴിയുന്നതല്ലാതെ ഈ പറഞ്ഞ വ്യക്തിക്ക് ശമ്പളത്തിൽ യാതൊരു ഉയർച്ചയും ഉണ്ടായിട്ടില്ല.എന്തെങ്കിലും ഒരു ശമ്പളം വർദ്ധനവ് തരണം എന്ന് ചോദിച്ചാൽ എന്തേലും ഒക്കെ മുടന്തൻന്യായം പറഞ് കമ്പനി മാനേജ്മെന്റ് ഒഴിയും,നല്ലവനായ മുതലാളിയെ ഓർക്കുമ്പോൾ ഒന്നും എതിർക്കാൻ തോന്നില്ല.ഒടുക്കം മറ്റൊരു കമ്പനിയിൽ ജോലി നോക്കാം എന്ന് അയാൾ കരുതി.തനിക്കുള്ള കഴിവുകൾ വെച്ച് അയാൾ മറ്റൊരു ജോലി ശ്രമിച്ചു തുടങ്ങി.അയാൾക്ക് പെട്ടന്നു തന്നെ വേറെ ഒരു ജോലി ശരിയായി.അല്പം കൂടെ ജോലി ചെയ്താൽ ശമ്പളം എല്ലാം കൂട്ടിത്തരാം എന്നായി നിലവിലെ കമ്പനി ,തനിക്ക് താല്പര്യം ഇല്ല എന്നും, തന്നെ മറ്റൊരു കമ്പനിയിൽ പോകാൻ അനുവദിക്കണം എന്നും അയാൾ പറഞ്ഞു . പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ അടുത്ത കമ്പനിയിൽ ജോലിക്ക് കയറാൻ വന്ന സമയം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു .കാരണം ഏതാണ് ,ഇയാൾ ജോലി ചെയ്ത കമ്പനിയിൽ നിന്നും പണം മോഷ്ടിച്ചു എന്ന് .അതിന് തെളിവ് എന്നപോലെ ചില രേഖകളും അവർ സമർപ്പിച്ചിട്ടുണ്ട് .സത്യത്തിൽ അയാൾ അത് അറിഞ്ഞിട്ടുകൂടെ ഇല്ല.സാമ്പത്തികമായി പിന്നോക്കം നിന്ന അയാളെ ജയിലിൽ നിന്നും പുറത്തിറക്കാൻ ആരും ഉണ്ടായില്ല.ഒടുക്കം അയാളെ കോടതിയിൽ ഹാജർ ആക്കി.വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് കയറ്റി വിടുകയാണ് എന്ന് മാത്രം അയാൾക്ക് അവിടെ നിന്നും മനസ്സിലായി.താൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് കമ്പനിയുടെ മുതാളിയോട് അവിടെ വെച്ച് അയാൾ ചോദിച്ചു .മറുപടി ഇതായിരുന്നു ,വേലയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടന്ന നിനക്കൊക്കെ പണി തന്നിട്ട് ,പണി പഠിച്ചു കഴിഞ്ഞപ്പോൾ വേറെ കമ്പനിയിൽ പോകുവാനല്ലേ ?പുണ്യം കിട്ടാൻ അല്ല ഞാൻ സ്ഥാപനം നടത്തുന്നത് എന്ന്.ദൈവത്തിൻറെ അടുത്ത സ്ഥാനം ആയിരുന്നു അയാൾ അയാളുടെ മുതലാളിക്ക് കൊടുത്തിരുന്നത് .എന്നാൽ ഇമ്മാതി ചിന്താഗതിക്കാരൻ ആയിരുന്നു എന്ന് അയാൾ അറിഞ്ഞില്ല .പുറമെ ചിരിച്ചു കാണിക്കും എങ്കിലും അകമേ വളരെ മോശം ചിന്താഗതിക്കാരൻ ആയിരുന്നു മുതലാളി .ഒടുക്കം അയാൾ അവിടെ നിന്നും നാട്ടിൽ കയറി പോയി .സത്യത്തിൽ ഇങ്ങനെ പൊള്ളയായ സംസാരത്തിൽ വീണ് ജീവിതം നശിപ്പിക്കുന്ന എത്ര എത്ര ആളുകൾ .അതിന് കാരണക്കാർ മലയാളികളും ഉണ്ട് എന്നതിൽ വളരെ വിഷമം .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ