November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസി‌സി‌ആർ) സ്ഥാപക ദിനം ആചരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസി‌സി‌ആർ) സ്ഥാപക ദിനം ആചരിച്ചു.ആഘോഷ പരിപാടികൾ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ വേളയിൽ അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങളുടെ നാന്ദി കുറിച്ചു. അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21-ന് നടക്കും. 1950-ൽ ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൽ കലാം ആസാദാണ് ഐസി‌സി‌ആർ സ്ഥാപിച്ചത്.

“ഇന്ന് നാം അതിന്റെ സ്ഥാപക ദിനം ആഘോഷിക്കുമ്പോൾ, അതിന്റെ സ്ഥാപകനെ ഓർക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു മൗലാന അബുൽ കലാം ആസാദ്. അദ്ദേഹം ഒരു മികച്ച പണ്ഡിതനും കവിയും കൂടിയായിരുന്നു,” ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു, ഐ സി സി ആർ സ്ഥാപിക്കുന്നത് ഉൾപ്പെടെ ആസാദ് നൽകിയ അമൂല്യമായ സംഭാവനകളെ അനുസ്മരിച്ചു.

പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം, ശാസ്ത്ര വിദ്യാഭ്യാസം, സർവ്വകലാശാലകൾ സ്ഥാപിക്കൽ, ഗവേഷണ-ഉന്നത പഠനത്തിനുള്ള വഴികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്,” അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതിമനോഹരമായ വൈവിധ്യവും അംബാസഡർ എടുത്തുപറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും (ആസാദി കാ അമൃത് മഹോത്സവ്) ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികവും ഇന്ത്യ ആഘോഷിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശാസ്ത്രീയ നൃത്തം, ലാവ്‌നി നൃത്തം, ഗുജറാത്തി നൃത്തം, പഞ്ചാബി, രാജസ്ഥാനി ഫ്യൂഷൻ നൃത്തം, ബംഗാളി നൃത്തം തുടങ്ങിയ പ്രാദേശിക ഇന്ത്യൻ കലാകാരന്മാർ പരിപാടിയിൽ അവതരിപ്പിച്ചു. ദേശീയ ശാസ്ത്രദിന ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്ക് അംബാസഡർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഐസിസിആറിന്റെ ‘വിസിറ്റിംഗ് 7 ലെജന്റ്സ് ഓഫ് ഇന്ത്യ’ എന്ന വെർച്വൽ എക്സിബിഷനും അദ്ദേഹം ആരംഭിച്ചു. 2022 ജനുവരി-മാർച്ച് കാലയളവിലെ ‘ആയുഷ്’ ബുള്ളറ്റിനും തദവസരത്തിൽ പുറത്തിറങ്ങി. കുവൈറ്റിലെ വിവിധ തുറകളിലുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
error: Content is protected !!