ഹെൽത്ത് ഡെസ്ക്
ഇന്ന് ഏപ്രില്‍ 7. ലോകാരോഗ്യ ദിനം . കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്.
ആരോഗ്യ സംബന്ധിയായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ലോകമെമ്ബാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വര്‍ഷം തോറും ദിനം ആഘോഷിക്കുന്നു.
‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.
ലോകാരോഗ്യ സംഘടന 1948 ല്‍ ആദ്യത്തെ ആരോഗ്യ അസംബ്ലിയില്‍ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ല്‍ ആചരിക്കുകയും ചെയ്തു. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്ബോള് ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
1948 ഏപ്രില്‍ 7-ന് പ്രാബല്യത്തില്‍ വന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലൊന്നാണ് ലോകാരോഗ്യ ദിനം. ആദ്യത്തെ ലോകാരോഗ്യ ദിനം 1949 ജൂലൈ 22-ന് ആചരിച്ചു, പിന്നീട് തീയതി ഏപ്രില്‍ 7-ലേക്ക് മാറ്റി.
1945 ല്‍ ഐക്യരാഷ്ട്ര സമ്മേളനത്തില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ സൃഷ്ടി നോക്കേണ്ടത് പ്രധാനമാണ്. ആരോഗ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രതിജ്ഞാബദ്ധമായ ഒരു പുതിയ സ്വതന്ത്ര സംഘടന സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രമേയം പാസാക്കി. 1948 ഏപ്രില്‍ 7 ന് ലോകാരോഗ്യ സംഘടന ആരംഭിക്കുന്നതിനുള്ള കരാറില്‍ 61 രാജ്യങ്ങള്‍ ഒപ്പുവച്ചു.
ലോകമെമ്ബാടുമുള്ള ആളുകളെ അലട്ടുന്ന നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വര്‍ഷവും ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത്. ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുള്ള അവസരമായും ഈ ദിനം ആചരിച്ച് വരുന്നു.
More Stories
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല
എന്ത് ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ? ഈ എട്ട് കാരണങ്ങളാകാം പിന്നിൽ