ചിത്രീകരണം – സരിൻ പി. സദാശിവൻ
മോഹൻ ജോളി വർഗ്ഗീസ്
വിവാഹം കഴിയുന്ന പല ആളുകളുടെയും ഒരു പൊതു ചിന്താഗതിയാണ് ,വിവാഹം കഴിഞ് അല്പം അടിച്ചു പൊളിച്ച ശേഷം കുട്ടികൾ ഉണ്ടായാൽ മതി എന്ന്.തെറ്റ് പറയുന്നില്ല ആ ചിന്താഗതിയെ ,ജീവിതം അടിച്ചു പൊളിക്കുക തന്നെ വേണം ,അതിൽ കുട്ടികൾ വന്നാൽ സന്തോഷം നഷ്ടപ്പെടും എന്ന് കരുതുന്നവർ ധാരാളം ഉണ്ട് .പക്ഷെ എനിക്ക് അറിയുന്ന ഒരു കുടുംബത്തിൽ നടന്ന കാര്യം വരും തലമുറയ്ക്ക് ഒരു തിരിച്ചറിവ് ആയിരിക്കും.
ഞാൻ ഈ പറയുന്ന കുടുംബത്തിലെ ഭാര്യയും ഭർത്താവും നല്ല ജോലിയിൽ ഇരിക്കുമ്പോൾ ആണ് വിവാഹം കഴിക്കുന്നത് ,അന്നെത്തെ കാലത്ത് വളരെ ആർഭാടകരമായി നടന്ന ഒരു വിവാഹം.വിവാഹത്തിന് ശേഷം പല സ്ഥലങ്ങൾ അവർ കറങ്ങി നടന്നു ,ജീവിതം അടിച്ചുപൊളിക്കുകയായിരുന്നു.എന്നാൽ വിവാഹം കഴിഞ് ഒരു 6 മാസം ആയപ്പോൾ ഭാര്യ ഗർഭണിആയി .എന്നാൽ ഈ ഗർഭം അവർ ഒട്ടും പ്രതീക്ഷിച്ചതല്ല.രണ്ടുപേർക്കും അവർക്കുണ്ടായ ഈ കുഞ്ഞുവേണ്ട എന്ന തീരുമാനത്തിൽ ആണ് ,കാരണം അവർ ആഗ്രഹിച്ചപോലെ ജീവിതം എന്ജോയ് ചെയ്ത് തീർന്നിട്ടില്ല.ഭാര്യ ഗർഭണിയാണ് എന്ന് രണ്ടു വീട്ടിലെയും മാതാപിതാക്കളോട് അവർ പറഞ്ഞില്ല.അങ്ങനെ അവർ അടുത്ത ഒരു യാത്ര പ്ലാൻ ചെയ്തു.മറ്റുള്ളവരുടെ മുന്നിൽ ഹണിമൂൺ യാത്രയും അവർക്ക് ഈ ഗർഭം അലസിപ്പിക്കൽ യാത്രയും .അങ്ങനെ അവർക്ക് അറിയുന്ന ഒരു സ്ഥലത്ത് ഒരു ആശുപത്രിയിൽ ആരും അറിയാതെ അവർ അവർക്ക് ഉണ്ടായ ആദ്യത്തെ കൺമണിയെ വേണ്ട എന്ന് വെച്ചു.അല്പം ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി എങ്കിലും മുന്നോട്ടുള്ള സന്തോഷം കണ്ടപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് അവർക്ക് മാറിപ്പോയി.
കാലങ്ങൾ കഴിഞ്ഞു ,അവർ ഉദ്ദേശിച്ച പോലെ ഉള്ള എന്ജോയ്മെന്റ് എല്ലാം കഴിഞ്ഞു ഇനി ഒരു കുട്ടിയാകാം എന്ന ചിന്തയിൽ ആയി .പക്ഷെ വിധി അവർക്ക് പ്രതികൂലം ആയിരുന്നു ,അവർക്ക് കുട്ടികൾ ഉണ്ടായില്ല .പിന്നീട് പല ഡോക്ടർമാരുടെയും സഹായം അവർ തേടി ,പല ചികിത്സയും അവർ നടത്തി.വർഷങ്ങൾ കഴിഞ്ഞത്അല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായില്ല.ഒടുക്കം അവർ ഒരു കാര്യം തിരിച്ചറിഞ്ഞു ,പണ്ട് ആ കുഞ്ഞിനെ വേണ്ട എന്ന് വെച്ച സമയം എന്തോ അ ഓപ്പറേഷൻ ചെയ്ത് ഡോക്ടർക്ക് പറ്റിയ കൈയബദ്ധം ആണ് അവർക്ക് കുട്ടികൾ ഉണ്ടാകാഞ്ഞത് .ഒരു പക്ഷെ ഡോക്ടർ കരുതി കാണും ഇവർക്ക് കുട്ടികളെ ഇഷ്ടം അല്ല എന്ന് .എന്തോ ടെക്നിക്കൽ ആയി പറഞ്ഞുതരാൻ എനിക്ക് അറിയില്ല .ചുരുക്കി പറഞ്ഞാൽ അവർക്ക് കുട്ടികൾ ഒരിക്കലും ഉണ്ടാകില്ല .
ഇന്ന് ഈ പറയുന്ന രണ്ടുപേരും വളരെ പ്രായം ചെന്നവർ ആണ് ,ധാരാളം സമ്പാദ്യം ഉണ്ട് പക്ഷെ അനുഗ്രഹം ആയി കിട്ടിയ സമ്പാദ്യം വഴിയിൽ ഉപേക്ഷിച്ച വിഷമത്തിൽ ഇന്നും ജീവിതം മുന്നോട്ട് നയിച്ച് പോകുന്നു .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ