ജോബി ബേബി
ഒരു ചെറിയ കുട്ടി.ഓടിക്കിതച്ചാണ് അവൻ സ്റ്റോപ്പിൽ എത്തിയത്.പക്ഷേ അപ്പോഴേക്കും ബസ് വിട്ടുപോയി.വിഷാദത്തോട് നിന്ന അവനോട് ഒരു ആശ്വാസവാക്ക് പറയാം എന്ന് കരുതി.മോനേ വിഷമിക്കേണ്ട,കുറേക്കൂടി വേഗത്തിൽ ഓടിയാൽ മതിയായിരുന്നില്ലേ?പറഞ്ഞു തീർന്നതും അവന്റെ മറുപടിയെത്തി ഹേയ് അതല്ല കുഴപ്പം,കുറേകൂടി നേരെത്തെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതിയായിരുന്നു.ഒരു ചമ്മലോടെ പിൻവാങ്ങിയപ്പോൾ ഓർത്തു.ശരിക്കും ഒരു നിമിഷമെങ്കിലും നേരത്തെ സ്വന്തം തെറ്റിദ്ധാരണയുടെ ചുവരുകൾക്കുള്ളിൽ നിന്നും ഇറങ്ങിപ്പോരാൻ ആയാൽ എത്രയെത്ര സഹയാത്രകൾ നമ്മുക്ക് കൈവിട്ട് പോകാതിരിക്കും.സത്യമായും മുൻവിധികളിൽ നിന്നെല്ലാം ആദ്യം ഇറങ്ങിച്ചെല്ലുന്നവന് മാത്രമുള്ളതാണ് പ്രിയപ്പെട്ടവരേ സമാധാനം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ