മോഹൻ ജോളി വർഗ്ഗീസ്
റേഡിയോ ഇന്നത്തെ കാലത്ത് വലിയ ഒരു സംഭവം അല്ല.എങ്കിലും ഇന്നും റേഡിയോ ജീവിതത്തിന്‍റെ ഒരു ഭാഗം ആക്കിയ ധാരാളം വ്യക്തികള്‍ ഉണ്ട് .അത് വിദേശത്തും സ്വദേശത്തും ഉണ്ട് ഇത്തരം ആളുകള്‍ അതില്‍ കുടുതലും ഡ്രൈവര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ ആയിരിക്കും.കാരണം അവര്‍ക്കാണല്ലോ എപ്പോഴും പാട്ട് കേള്‍ക്കാന്‍ താല്പര്യം.
കേരളത്തില്‍ ചറപറാ എന്ന് FM റേഡിയോ വന്ന സമയം.ഏത് ചാനല്‍ മാറ്റിയാലും FM തന്നെ.അതും പല പേരില്‍.ഇനി അതില്‍ വരുന്ന പെണ്‍കുട്ടികള്‍ ആണേല്‍ ഒടുക്കത്തെ സംസാരവും.ആരും കേട്ട് പോകും അവരുടെ വര്‍ത്തമാനം.ഇവര്ക്കാണേല്‍ കിടിലന്‍ പേരുകളും.ആരും കൊതിക്കും ഇവരോട് ഒന്ന് സംസാരിക്കാന്‍.
തിരുവനതപുരത്ത് എനിക്ക് അറിയുന്ന ഒരു ടാക്സിക്കാരന്‍ ഉണ്ട്.ഗള്‍ഫില്‍ പോയി കുറച്ച് കാശ് ഉണ്ടാക്കി ഇനിയുള്ള കാലം നാട്ടില്‍ ടാക്സി ഓടിക്കാം എന്ന് കരുതി നാട്ടില്‍ വന്നതാണ്.പക്ഷെ ഗള്‍ഫില്‍ വീണ്ടും നല്ല ഒരു ജോലി കിട്ടിയത് കാരണം വാങ്ങിയ വണ്ടി ഒരാള്‍ക്ക് ഓടിക്കാന്‍ കൊടുത്ത് വീണ്ടും ഗള്‍ഫില്‍ പോയി.അവിടുത്തെ ചൂടത്ത് കഴിയുമ്പോള്‍ മൊബൈലില്‍ FM റേഡിയോ ഒരു ദിവസം കിട്ടി.പിന്നെ പിന്നെ സ്ഥിരം കേള്‍ക്കാന്‍ തുടങ്ങി.പിന്നെ അത് കാറില്‍ FM കിട്ടണ പരുപാടി ആക്കി.അത് പിന്നെ ഒരു പെണ്‍കുട്ടിയുടെ പ്രോഗ്രാം മാത്രം എന്നും കുടുതല്‍ കേള്‍ക്കാന്‍ തുടങ്ങി.അങ്ങനെ ഇരുന്ന് ഒരു ദിവസം FM-ല്‍ വിളിച്ചപ്പോള്‍ ഉദേശിച്ച പെണ്‍കുട്ടിയെതന്നെ ഫോണില്‍ കിട്ടി.ജീവിതത്തില്‍ ഇത്രയും സന്തോഷിച്ചിട്ടില്ല അയാള്‍.ഫോണ്‍ വെക്കാന്‍ നേരത്ത് വീണ്ടും വിളിക്കണേ എന്ന് കൊഞ്ചലോടെ ഉള്ള സംസാരവും കേട്ടപ്പോള്‍ അപ്പോള്‍ തന്നെ വീണ്ടും വിളിക്കാന്‍ തോന്നി.പിന്നെ വിളിക്കുമ്പോള്‍ എല്ലാം കാള്‍ വെയ്റ്റിംഗ്.കുറെ നേരം അങ്ങനെ നിന്ന് മൊബൈലിലെ പണം തീരും എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല.എന്നാല്‍ അടുത്ത ദിവസവും വിളിക്കാന്‍ ശ്രമിക്കാതെ ഇരിക്കില്ല.ഒടുവില്‍ നാട്ടിലോട്ട് പണം അയക്കാന്‍ പോലും മറന്നു ഇയാള്‍.
പ്രണയം ആര്‍ക്കും ആരോടും ഉണ്ടാകാമല്ലോ?ഇവിടെയും അത് സംഭവിച്ചു.വളരെ വലിയ പ്രണയം.പക്ഷെ “ONE WAY” മാത്രം ആയിരുന്നു എന്ന് മാത്രം.കുറച്ച് നാള്‍ അങ്ങനെ പോയി എങ്കിലും പ്രണയിനിയെ ഇതേ വരെ കണ്ടിട്ടില്ല പാവം.അങ്ങനെ അവളെ കാണാം എന്ന് തന്നെ തീരുമാനിച്ച്, FM റേഡിയോ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് എത്തി.ഒടുവില്‍ അവളെ നേരിട്ട് കണ്ടു.വെള്ളിടി കൊണ്ട ഒരാളുടെ അവസ്ഥ ആയിപോയി അയാള്‍ക്ക്.കാണാന്‍ അയാൾ മനസ്സിൽ കണ്ടപോലെ ഉള്ള വല്യ സുന്ദരി ഒന്നും അല്ലായിരുന്നു ആ പെൺകുട്ടി.ശബ്ദം മാത്രം കൊള്ളാം എന്നെ ഉള്ളു.ഇന്നത്തെ ആളുകള്‍ക്ക് ശബ്ദം മാത്രം പോരാലോ?പാവം ആ വിഷമം കൊണ്ടാണോ എന്നറിയില്ല ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ പോന്നു.ഇന്ന് സ്വന്തം വണ്ടി ഓടിച്ച് ജീവിക്കുന്നു.വിവാഹിതനായി,ഭാര്യ ഒരു സാധാരണ ഭംഗി ഉള്ള സ്ത്രീ സാധാരണ ഒരു പേരും.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ