ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈത്ത് വാർത്താവിതരണ, ഐടി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ആണ് കുവൈറ്റ് മന്ത്രിസഭയിൽ മുനിസിപ്പാലിറ്റി, വാർത്താവിതരണ, ഐടി കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി റാന അൽ ഫരീസിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും ഇൻഫർമേഷൻ ടെക്നോളജി, ടെലികോം മേഖലയിലെ സഹകരണവും കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും
കൂടിക്കാഴ്ചയിൽ ചർച്ചയായി.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു