ന്യൂസ് ബ്യൂറോ, മെൽബൺ
മെൽബൺ : കുവൈറ്റ് മുൻ പ്രവാസിയായിരുന്ന മലയാളി നഴ്സിനെ ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പുത്തൻതെരുവ് പഴയിടത്ത് പടിഞ്ഞാറ്റേതിൽ തോമസ് – മറിയാമ്മ ദമ്പതികളുടെ മകൾ ജാസ്മിൻ (35)നും
രണ്ട് മക്കളെയും ആണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജാസ്മിനൊപ്പം മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ആറു വയസിൽ താഴെയുള്ള പെൺകുട്ടികളാണ് രണ്ടു പേരും. ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോടു ചേർന്നു നിർത്തിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്. തീപ്പിടിത്ത വിവരം അറിഞ്ഞ് അഗ്നിശമന സേന ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്.
അതേസമയം മരിച്ചവരുടെ വിവരങ്ങൾ വിക്ടോറിയ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. വാഹനം കത്തിയതിനാൽ അപകട കാരണം കണ്ടെത്താനായിട്ടില്ല. ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്തി മൃതദേഹം ആരുടേതാണ് എന്ന് ഉറപ്പിച്ച ശേഷമായിരിക്കും മൃതദേഹം വിട്ടു നൽകുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുക.
കുവൈറ്റിൽ ജനിച്ചുവളർന്ന ജാസ്മിൻ 2013 മുതൽ 16 വരെ മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്സിൽ നഴ്സ്സായി ജോലി ചെയ്തശേഷമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക