ഇൻ്റർനാഷണൽ ഡെസ്ക്
കിവ് : റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയ, പടിഞ്ഞാറന്‍ യുക്രൈന് നഗരമായ മെലിറ്റോപോളിന്റെ മേയറെ മോചിപ്പിച്ചു. ഇതിനായി തങ്ങളുടെ പിടിയിലായ ഒമ്ബത് റഷ്യന്‍ സൈനികരെയാണ് യുക്രൈന് വിട്ടയച്ചത്.
മരിയുപോളിനും ഖേര്‍സണും ഇടയിലുള്ള നഗരമാണ് മെലിറ്റോപോള്‍. ഈ നഗരം പിടിച്ചെടുത്ത റഷ്യന്‍ സേന വെള്ളിയാഴ്ചയാണ് മേയര്‍ ഇവാന് ഫെഡ്രോവിനെ തട്ടിക്കൊണ്ട് പോയത്.
മേയറെ മോചിപ്പിക്കാന്‍ റഷ്യയ്ക്ക് തിരികെ കൈമാറിയ സൈനികര്‍ 2002ലും 2003ലും ജനിച്ചവരാണെന്നും കുട്ടികളായത് കൊണ്ടാണ് വിട്ടയക്കുന്നതെന്നും സെലന്‍സ്കിയുടെ മാധ്യമവക്താവിനെ ഉദ്ധരിച്ച് യുക്രൈന് വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക