മോഹൻ ജോളി വർഗ്ഗീസ്
സ്കൂളിൽ പഠിച്ചുകൊണ്ട് ഇരുന്ന സമയം ,കൂടെ പഠിച്ച പലർക്കും പ്രേമം ഉണ്ട് .പലരും പ്രേമലേഖനം കൈമാറുന്നത് കണ്ടിട്ടും ഉണ്ട് .എന്നാൽ എന്തോ എനിക്ക് അതിനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല.അങ്ങനെ ഇരിക്കെ എനിക്ക് അറിയുന്ന എന്നെക്കാളും പ്രായത്തിൽ മുതിർന്ന ഒരു ചേച്ചി എനിക്ക് ഒരു ദിവസം ഒരു പേപ്പർ തന്നു ,അതും ഓണപ്പരീക്ഷയുടെ അവസാന ദിവസം ,എന്നിട്ട് എന്നോട് പറഞ്ഞു എൻ്റെ ക്ലാസ്സിലെ ഒരു കുട്ടി തന്നതാണ് ,അവൾക്ക് നേരിട്ട് തരാൻ മടിയായതുകൊണ്ട് എൻ്റെ കൈയിൽ തന്ന് വിട്ടതാണ് എന്ന്.എന്താ പറയുക ,ഈ പറഞ്ഞ കുട്ടിക്ക് എന്നോട് ഒരു പ്രേമം ഉണ്ടായിരുന്നോ എന്ന് എനിക്ക് തോന്നിട്ടില്ല .മറ്റാരുടെയും കണ്ണിൽപ്പെടാതെ ഞാൻ ആ എഴുത്ത് വളരെ പാട് പെട്ട് വായിച്ചു .അതിൽ എനിക്ക് ഇഷ്ടം ആണ് എന്നും ഇതുവരെ പറയാൻ പറ്റിയില്ല എന്നും ഒക്കെ ആണ് എഴുതിയിരുന്നത് ,എന്നാലും ഈ കൊച്ചിന് എന്നെ ഇഷ്ടം ആയിരുന്നു എന്ന് എനിക്ക് എന്തേ മനസ്സിലായില്ല എന്നായി എൻ്റെ ചിന്ത.എങ്ങനെ എങ്കിലും ഓണത്തിന് കിട്ടിയ അവധി കഴിയണം സ്കൂളിൽ ചെന്നിട്ട് ആ കുട്ടിയെ കാണണം .എന്തിനാ ഇങ്ങനെ ഒരു കത്ത് തന്ന് വിട്ടത് എന്ന് ചോദിക്കണം ,അവൾക് ഇഷ്ടം ആണേൽ നേരിട്ട് പറയാമല്ലോ.
എന്തായാലും അവധി കഴിഞ്ഞു സ്കൂളിൽ ചെന്നു ,ആ കുട്ടി വന്നിട്ടുണ്ട്.എന്നെ കണ്ട പാടെ ഒറ്റ ചാട്ടം എന്നോട് .എന്തുവാടേ ഇത് എന്ന് ?അവളുടെ കൈയ്യിലും ഒരു എഴുത്ത് ഞാൻ എഴുത്തുയതാണ് എന്ന് പറഞ് മറ്റേ ആ പെൺകുട്ടി കൊടുത്തിട്ടുണ്ട്.ഞങ്ങൾക്ക് ഒന്നും പിടികിട്ടിയില്ല ,രണ്ടു പേരും അങ്ങനെ ഞങ്ങൾക്ക് എഴുത്ത് തന്നപെൺകുട്ടിയെ കാണാൻ പോയി .എന്ത് വ്യത്തികെട്ട കാര്യമാടി കാണിച്ചത് എന്ന് ചോദിച്ചപ്പോൾ പറയുവാന് ,ഞാൻ കരുതി നിങ്ങൾക്ക് തമ്മിൽ ഇഷ്ടം ആണ് എന്ന് ,ഇഷ്ടം അല്ല എങ്കിൽ വേണ്ട നിങ്ങൾ പ്രേമിക്കണ്ട എന്ന് .എന്തോ വല്യ പുണ്യ പ്രവർത്തി ചെയ്തുതന്ന പോലെ ആണ് സംസാരം .എന്ത് ചെയ്യാം വെറുത്ത അവധിക്ക് കുറെ സ്വപ്നം കണ്ടത് വെറുതെ ആയി എന്ന് ചുരുക്കം .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ