September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ സംസ്കാരത്തിൻറെ പ്രൗഢി വിളിച്ചോതി ‘സ്പ്ലെണ്ടഴ്സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവൽ സംഘടിപ്പിച്ചു

തോമസ് ആനമുടി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ത്യൻ സംസ്കാരത്തിൻറെ പ്രൗഢി വിളിച്ചോതി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  ‘സ്പ്ലെണ്ടഴ്സ്ഓഫ് ഇന്ത്യ’ ഫെസ്റ്റിവൽ സംഘടിപ്പിച്ചു . ഇന്ത്യൻ എംബസി, നാഷനൽ
കൗൺസിൽ ഫോർ കൾച്ചർ, ആർട്ട് ആൻഡ് ലിറ്ററേച്ചറുമായി സഹകരിച്ച്
സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തത്താലും വൈവിധ്യമാർന്ന പരിപാടികളാലും ശ്രദ്ധ നേടി.

            ദാർ അൽ-അതർ അൽ ഇസ്ലാമിയ്യ മ്യൂസിയം-യർമുക്ക്കൾച്ചറൽ സെന്ററിൽ ശനിയാഴ്ച രാവിലെ 11ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്വാതന്ത്യം നേടി ഒരു നൂറ്റാണ്ട് തികയാൻ ഇനി
25 വർഷമാണുള്ളത്. ഇപ്പോൾ മുതൽ നാം അത് ആഘോഷിക്കുകയാണ്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേതുകൂടിയാണ് ഈ കാലം.ഇന്നത്തെ പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഉത്സവം കുവൈത്തിലെ വിവിധ
സ്കൂളുകളിൽ പഠിക്കുന്ന 50,000 ഇന്ത്യൻ വിദ്യാർഥികൾക്ക് സമർപ്പിക്കുന്നതായും അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രണ്ടുവർഷത്ത പ്രതിസന്ധി നിറഞ്ഞ വിദ്യാർഥി ജീവിതത്തിന് ശേഷം കുട്ടികൾക്ക്
പൂർണ തോതിൽ സ്കൂളിൽ നേരിട്ട് അധ്യയനം നടത്താൻ സാഹചര്യം ഒതുങ്ങുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് ഭരണ നേതൃത്വം, നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട് ആൻഡ് ലിറ്ററേച്ചർ അധികൃതർ, ദാർ അൽ-അതർ അൽ ഇസ്ലാമിയ്യമ്യൂസിയം അധികൃതർ, ശൈഖ ഹസ്സ സബാഹ് അൽ സാലിം അസ്സബാഹ്, സ്ടാളുകൾ സജ്ജീകരിച്ച ബിസിനസ് സ്ഥാപനങ്ങൾ, കലാകാരന്മാർ,മറ്റു പിന്തുണ നൽകിയവർ എന്നിവർക്കെല്ലാം സിബി ജോർജ് നന്ദി അറിയിച്ചു.

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
error: Content is protected !!