ഇൻ്റർനാഷണൽ ഡെസ്ക്
ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസത്തിനിടെ യുക്രെയ്നിൽനിന്ന് അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തവരുടെ എണ്ണം 15 ലക്ഷം കടന്നെന്ന് ഏക്യരാഷ്ട്ര സംഘടന. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യുറോപ്പിൽ അതിവേഗം വളരുന്ന അഭയാർഥി പ്രതിസന്ധിയാണിതെന്ന് അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷ്ണർ അറിയിച്ചു.
യുക്രെയ്നിൽ ഷെല്ലാക്രമണം തുടരുന്നതിനാൽ അഭയാർഥി പ്രവാഹം ദിവസേന വർധിക്കുകയാണ്. പോളണ്ടിന്റെ അതിർത്തി സേനയുടെ കണക്കുകൾ പ്രകാരം ശനിയാഴ്ച മാത്രം 1,29,000 പേരാണ് യുക്രെയ്നിൽ നിന്നെത്തിയത്. യുദ്ധം ആരംഭിച്ചതിനു ശേഷം ഒരു ദിവസം അതിർത്തി കടന്നെത്തുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്.
ഇതോടെ പോളണ്ടിലേക്ക് അഭയാർഥികളായി എത്തിയവരുടെ ആകെ എണ്ണം 9,22,400 ആയി. പോളണ്ടിനു പുറമേ അയൽരാജ്യങ്ങളായ ഹംഗറി, മോള്‍ഡോവ, റൊമേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലേക്കും യുക്രെയ്നിൽ നിന്ന് അഭയാർഥികൾ എത്തുന്നുണ്ട്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക