മോഹൻ ജോളി വർഗീസ്
ഒരിക്കൽ ഒരു യാത്രയിൽ വലിയ ട്രാഫിക് ബ്ലോക്ക് നേരിടേണ്ടി വന്നു.കുറേ സമയം അന്ന് ആ ബ്ലോക്കിൽ പെട്ടുപോയി.എന്താ കാരണം എന്ന് അവിടെ നിന്ന ഒരാളോട് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞു,ഒരാൾ ഒരു സ്ത്രീയുടെ മാലയും പൊട്ടിച്ച് ഓടി രക്ഷ പെടുന്ന വഴിയിൽ അവിടെ ഉള്ള കായലിലോട്ട് പാലത്തിൽ നിന്നും എടുത്ത് ചാടി എന്ന്.അയാളെ തിരയുന്ന കാഴ്ച കാണാൻ കൂടിയ ആളുകൾ എല്ലാം ആണ് ഈ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാൻ കാരണം എന്ന്.
ആ സ്ഥലത്ത് ഇത്തരം മാല പൊട്ടിക്കൽ സ്ഥിരം പരുപാടി ആണ് എന്ന്.മാല പൊട്ടിച്ച് ഓടിയ വ്യക്തി സ്ഥലത്തെ പ്രധാന ഒരു കള്ളൻ ആണ്.എന്തായാലും ട്രാഫിക് നല്ല പോലെ ഉണ്ട്,അല്പം സമയം എടുത്താണ് എങ്കിലും അവിടെ നിന്നും മുന്നോട്ട് പോകാൻ പറ്റി.അടുത്ത ദിവസം പത്രം വായിക്കുന്നതിനിടയിൽ വളരെ യാദൃച്ഛികമായി തലേ ദിവസം കണ്ട സംഭവം അതിൽ എഴുതിയിരിക്കുന്നത് കണ്ടു.വളരെ തിരച്ചിലിനൊടുവിൽ,ചേറിൽ കുടുങ്ങിപ്പോയ മോഷ്ടാവിന്റെ മൃതദേഹം കണ്ടു കിട്ടി എന്ന്.വിഷമിപ്പിച്ച കാര്യം, അപ്പോഴും അയാളുടെ കൈയിൽ ആ പൊട്ടിച്ച മാല ഉണ്ടായിരുന്നു എന്നതാണ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ