സാജു സ്റ്റീഫൻ
കുവൈറ്റ് ഇന്ന് മുപ്പത്തിയൊന്നാം വിമോചന ദിനം ആചരിക്കുന്നു. 1991-ൽ ഇറാഖ് അധിനിവേശത്തിൽ നിന്ന് കുവൈറ്റ് മോചിപ്പിക്കപ്പെട്ട ദിവസത്തെ ഈ ദിവസം അനുസ്മരിക്കുന്നു. 1991-ലെ ഇറാഖിന്റെ ആക്രമണത്തിന് ശേഷം യു.എസ് മാർഷൽഡ് മിലിട്ടറിയുടെ നേതൃത്വത്തിൽ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് അഭിനിവേശം അവസാനിപ്പിച്ചത്. യുഎസ് സൈന്യം എത്തിയ ശേഷം പ്രത്യാക്രമണത്തിനും ശ്രമിച്ചെങ്കിലും അവസാനം ഇറാഖ് സൈന്യം അടിയറവ് പറഞ്ഞു.
കുവൈറ്റ് വിമോചന ദിനത്തിന്റെ ചരിത്രം
1600-കളിൽ കുവൈത്ത് ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായി സ്ഥിരീകരിക്കപ്പെട്ടു. 1899 ആയപ്പോഴേക്കും ഇന്നത്തെ രാജ്യം ബ്രിട്ടീഷ് അഭിനിവേശം ഉള്ള പ്രദേശമായി മാറി. 1961-ൽ, ബ്രിട്ടീഷ് സംരക്ഷക ഭരണത്തിന്റെ അവസാനത്തോടെ കുവൈറ്റ് സ്വാതന്ത്ര്യം നേടി, ഷെയ്ഖ് അബ്ദുല്ല അൽ-സലിം അൽ-സബാഹ് അമീറിന്റെ റോൾ ഏറ്റെടുത്തു. എന്നാൽ 1990 ഓഗസ്റ്റ് രണ്ടാം ദിവസം, ഒരു എണ്ണപ്പാടത്തിൽ നിന്നുള്ള വരുമാനത്തെച്ചൊല്ലിയുള്ള കലഹത്തെത്തുടർന്ന്, ഇറാഖി സൈന്യം കുവൈറ്റ് ആക്രമിക്കുകയും ഇറാഖ് കുവൈറ്റ് സിറ്റിയിൽ ബോംബ് വർഷം തുടങ്ങുകയും ചെയ്തു. ആറ് ദിവസത്തിന് ശേഷം ആഗസ്റ്റ് 8ന് കുവൈറ്റ് ഗവൺമെന്റിന് പകരം ഒരു ഇറാഖി ഗവർണറെ നിയമിച്ചു.
അധിനിവേശം വ്യാപകമായതിനാൽ ആഗോള രോഷം ഉണ്ടായി. നയതന്ത്ര മാർഗങ്ങളിലൂടെ ഒരു പുരോഗതിയും വരുത്താതെ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഇറാഖിന് 1991 ജനുവരി 15-ന് കുവൈറ്റിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള സമയപരിധി നൽകി. പക്ഷേ, , ഇറാഖ് സേന അത് ചെവിക്കൊണ്ടില്ല. അതിനാൽ 1991 ജനുവരി 17 മുതൽ ‘ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം’ എന്ന പേരിൽ ഇറാഖി സേനയ്‌ക്കെതിരെ ആക്രമണം ആരംഭിക്കാൻ സഖ്യസേനയ്ക്ക് യുഎസ് നിർദ്ദേശം നൽകി. അവസാനം, 1991 ഫെബ്രുവരി 26-ന് കുവൈറ്റിൽ നിന്ന് ഇറാഖി സേന പിന്തിരിഞ്ഞ് ഓടി.
അധിനിവേശത്തിന്റെ മുറിപ്പാടുകൾ
31 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇറാഖി അധിനിവേശത്തിന്റെ മുറിപ്പാടുകൾ കുവൈറ്റിൻറെ വിവിധ പ്രദേശങ്ങളിലും സ്വദേശികളുടെയും പ്രവാസികളുടെയും മനസ്സിലും നീറ്റലായി നിലനിൽക്കുന്നു. സാമ്പത്തികമായി രാജ്യത്തിന് ഏൽപ്പിച്ച ആഘാതം അതിഭീകരം ആയിരുന്നു. പൈതൃകപ്രദേശമായ ഫൈലക്കയിൽ ഇപ്പോഴും അധിനിവേശത്തിന്റെ ബാക്കിപത്രം ദൃശ്യമാണ്. യുദ്ധത്തിനുശേഷം പിന്തിരിഞ്ഞു ഓടുന്ന അവസരത്തിൽ പോലും മരുഭൂമിയിൽ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിച്ച ‘മൈൻ’ പൊട്ടിത്തെറിച്ച് ഇപ്പോഴും പാവപ്പെട്ട പല ആട്ടിടയന്മാർക്ക് ജീവഹാനിയും അംഗവൈകല്യവും സംഭവിക്കുന്നു.
അധിനിവേശവും പ്രവാസികളും
മുന്നറിയിപ്പില്ലാതെയുള്ള ആക്രമണത്തിൽ പകച്ചുപോയ പ്രവാസി സമൂഹമായിരുന്നു മൂന്നര പതിറ്റാണ്ട് മുമ്പ് ഉണ്ടായിരുന്നത്. അന്നം തന്ന നാടിൻറെ ദയനീയ അവസ്ഥയിൽ മറ്റു നിവൃത്തിയില്ലാതെ അവർക്ക് കൂട്ട പലായനം ചെയ്യേണ്ടിവന്നു. മലയാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിന് , ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് ഉടുതുണി മാത്രമായി ജന്മനാട്ടിലേക്ക് തിരികെ പോകേണ്ടിവന്നു. കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ യാതന സഹിച്ച് മാസങ്ങൾ നീണ്ട പ്രയാണത്തിനും യാതനകൾക്കും ശേഷമാണ് സ്വന്തം വീടുകളിൽ എത്തിയത്.
വിമോചനത്തിന് ശേഷം അന്നുണ്ടായിരുന്ന പ്രവാസികളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുവാൻ കുവൈത്ത് ഭരണകൂടം തയ്യാറായി. അന്നത്തെ ദുരിത ജീവിതത്തിലെ ഓർമ്മകൾ പേറുന്ന പലരും ഇന്നും പ്രവാസികളായി കുവൈറ്റിൽ തുടരുന്നു.
അധിനിവേശത്തിൽ നിന്നും കരകയറി രാജ്യം
ഇന്ന് കുവൈറ്റ് സമ്പന്നവും സുരക്ഷിതവും ഏതാണ്ട് പൂർണ്ണമായും കുറ്റകൃത്യങ്ങളില്ലാത്തതുമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് & പീസ് ഗ്ലോബൽ പീസ് ഇൻഡക്‌സ്, 2021, ലോകത്തെ 163 രാജ്യങ്ങളിൽ കുവൈറ്റിനെ 36-ആം സ്ഥാനത്തെത്തി, രാജ്യത്തെ സമാധാന അന്തരീക്ഷം ഉയർന്ന നിരക്കിലാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാലും വിദേശികൾ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കപ്പെടാനോ ആക്രമിക്കപ്പെടാനോ സാധ്യത കുറവായതിനാൽ സുരക്ഷിതമായ യാത്രാ സ്ഥലമാണിത്.
More Stories
ഇറാഖിൻ്റെ കുവൈറ്റ് അധിനിവേശത്തിൻ്റെ മുപ്പത്തി രണ്ടാം നോവോർമ്മ ഇന്ന്
നഴ്സുമാർ നേതൃത്വ ശബ്ദം
കുവൈറ്റ് ഇന്ന് അറുപത്തിയൊന്നാം ദേശീയ ദിനം ആഘോഷിക്കുന്നു