September 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ഇന്ന് അറുപത്തിയൊന്നാം ദേശീയ ദിനം ആഘോഷിക്കുന്നു

സാജു സ്റ്റീഫൻ

കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്ന് അറുപത്തിയൊന്നാം ദേശീയ ദിനം ആചരിക്കുന്നു. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നുള്ള മോചനത്തിന്റെ ഓർമ്മയിൽ ആണ് ഫെബ്രുവരി 25 ന് ദേശീയ ദിനാചരണം. 

ദേശീയ ദിനത്തിന്റെ ചരിത്രം

1961 ജൂൺ 19 ന്, ബ്രിട്ടീഷ്  ഭരണത്തിന്റെ അവസാനത്തോടെ കുവൈറ്റ് സ്വതന്ത്രമായി.  അതനുസരിച്ച്, 1962 ജൂൺ 19 ന് ആദ്യമായി കുവൈറ്റ് ദേശീയ ദിനം ആഘോഷിച്ചു, എന്നാൽ ജൂണിൽ കുവൈറ്റിൽ ചൂട് കാലാവസ്ഥയായതിനാൽ, 1963-ൽ എല്ലാ വർഷവും ജൂൺ 19 ന് പകരം ഫെബ്രുവരി 25 ന് ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചു. 

  ദേശീയദിന ആഘോഷ കാഴ്ചകൾ

കുവൈറ്റ് അതിന്റെ ദേശീയ ദിനം ആഘോഷിക്കുന്നത് ശ്രദ്ധേയമായ കരിമരുന്ന് പ്രകടനങ്ങൾ, മാളുകളിലെ സംഗീതോത്സവങ്ങൾ, കൂടാതെ മറ്റു പലതും.  കൂടാതെ, രാജ്യം മുഴുവൻ വിളക്കുകളും ദേശീയ പതാകയും മറ്റ് ദേശസ്നേഹ ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 

കുവൈറ്റ് ദേശീയ ദിനം ഒരു കുടുംബദിനം കൂടിയാണ്, അവിടെ അവർ ഈ സന്തോഷകരമായ ദിനം പൊതു ഔട്ട്ഡോർ ഏരിയകളിൽ ആഘോഷിക്കാൻ ഒത്തുകൂടുന്നു, കൂടാതെ നിരവധി ആളുകൾ കുവൈറ്റ് പതാകയുള്ള പരമ്പരാഗത കുവൈറ്റ് വസ്ത്രങ്ങളും ധരിക്കുന്നു.

2022 വേറിട്ട കാഴ്ച

    ഇത്തവണ ദേശീയദിനാഘോഷം വേറിട്ട കാഴ്ചയാണ്. കോവിഡ് മഹാമാരി മൂലം രണ്ടു വർഷമായി മുടങ്ങിക്കിടന്ന ആഘോഷങ്ങൾ പൂർവാധികം ഭംഗിയോടെ അതിൻറെ പ്രൗഢിയും പകിട്ടും ചേർന്നാണ് കൊണ്ടാടുന്നത്. ഒമ്പത് ദിവസത്തെ അവധിയും ഒപ്പം ഒത്തുചേരല് നിയന്ത്രണം എടുത്തു കളഞ്ഞതും ആഘോഷത്തിന് മാറ്റു കൂട്ടുന്നു.

വ്യാപാര മേഖലയിൽ ഉണർവ്

കോവിഡ്‌ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതും പ്രതിദിന രോഗ നിരക്ക് ആയിരത്തിൽ താഴെ എത്തിയതും ദേശീയ ദിനത്തോടനുബന്ധിച്ച് വ്യാപാര മേഖലയ്ക്ക് ഉണർവ്വ് നൽകുന്നു. ഒപ്പം, ലുലു ഹൈപ്പർമാർക്കറ്റ്, ഹൈവേ സെൻറർ പോലെയുള്ള പ്രമുഖ വ്യാപാര കേന്ദ്രങ്ങൾ നൽകുന്ന ഓഫറുകളും ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകങ്ങൾ ആണ്.

ദേശീയ ദിനവും പ്രവാസികളും

എണ്ണത്തിൽ സ്വദേശികളുടെ രണ്ടു ഇരട്ടിയോളം വരുന്ന പ്രവാസി സമൂഹവും ദേശീയദിന ആഘോഷങ്ങളിൽ പങ്കുചേരുന്നു. കോവിഡ്‌ മഹാമാരിയുടെ തീവ്രത കുറഞ്ഞതും ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന പൊതു അവധിയും പ്രവാസി സമൂഹത്തിനും ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ആവേശം നൽകുന്നു. ഒത്തുചേരൽ നിയന്ത്രണം നീക്കിയത് മൂലം വിവിധ സംഘടനകൾ ആഘോഷങ്ങൾ നടത്തുന്നുണ്ട്.

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
error: Content is protected !!