ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയദിനവും, വിമോചനദിനവും ആഘോഷിക്കുമ്പോൾ, അന്നം തേടുന്ന നാടിനോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തി ദേശിയദിനം ആഘോഷിച്ച് മലയാളി ടാക്സി ഡ്രൈവേഴ്സ് സംഘടന യാത്രാ കുവൈറ്റ്.
സാൽമിയ ഗാർഡനിൽ രാവിലെ 8 മണിയ്ക്ക് സംഘടിപ്പിച്ച ചടങ്ങിൽ കുവൈറ്റ് ദേശീയഗാന പശ്ചാത്തലത്തിൽ യാത്രാ കുവൈറ്റ് പ്രസിഡന്റ് അനിൽ ആനാട് കുവൈറ്റ് പതാക ഉയർത്തി കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
വർഷങ്ങളായി കുവൈറ്റിൽ തൊഴിൽ തേടുന്നവർ എന്ന നിലയിൽ സ്വന്തം രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും ഈ രാജ്യത്തിനോടും നമുക്കുണ്ട്, ദീർഘകാലമായ് ഇന്ത്യയുമായുള്ള കുവൈറ്റിന്റെ സൗഹൃദബന്ധത്തിനും, ജനതയോടുള്ള കരുതലിനും ഭരണകർത്താക്കളോടും ഗവൺമെന്റിനോടും, ജനതയോടും പ്രത്യേക നന്ദിയും കടപ്പാടും സംഘടനാ സന്ദേശമായി സംഘടനാ പ്രസിഡന്റ് അറിയിച്ചു. എല്ലാവിധ നന്മകളോടും പുരോഗമനത്തോടും പോറ്റമ്മയായ ഈ രാജ്യം ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്നെ ആശംസകളോടെ മധുരം വിളമ്പി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
ട്രഷറർ അനൂപ് ആറ്റിങ്ങൾ, ചാരിറ്റി കൺവീനർ വിഷാദലി, വിവിധയൂനിറ്റ് ഭാരവാഹികളായ രാജേഷ് പാല, സുജിത് കുന്നമംഗലം, സുരേഷ് കണ്ടിയ൯, ബെന്നി അബ്ബാസിയ, ശ്രീജിത് മെഹബൂള, മു൯ ഭാരവാഹികളായ അഷ്റഫ് ബാലുശ്ശേരി, രാജ൯ പന്തളം, ജോമോ൯, ഷെബീർ മൊയ്തീ൯, എന്നിവരും നിരവധി അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.
More Stories
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു
മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്ത് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.