മോഹൻ ജോളി വർഗീസ്
സ്കൂളില്‍ പഠിക്കുന്ന സമയം,ഞാന്‍ വല്യ പഠിപിസ്റ്റ് ഒന്നും അല്ലായിരുന്നു.ക്ലാസ്സില്‍ ഷാരോണ്‍ എന്നൊരു പഠിപിസ്റ്റ് ഉണ്ടായിരുന്നു.സത്യത്തില്‍ നല്ല ബുദ്ധി ഉള്ള കൊച്ചാണ് കേട്ടോ.ഒരുമാതിരി എല്ലാ വിഷയങ്ങളെപറ്റിയും ഒരു ധാരണ അവള്‍ക്ക് ഉണ്ടായിരുന്നു.
ഒരിക്കല്‍ ഇംഗ്ലീഷ് ക്ലാസ്സ് നടക്കുവാന്‍.ജോര്‍ജ് തോമസ് എന്നൊരു സാര്‍ ആണ് ക്ലാസ്സ് എടുക്കുന്നത്.പുള്ളി ഈ ഇംഗ്ലീഷ് കലക്കി കുടിച്ച ഒരാള്‍ ആണ്.എന്തോ പടിപിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ ഒറ്റ ചോദ്യം “ HEART“ ഇങ്ങനെ ഉച്ചരിക്കും എന്ന് പലരും പല അഭിപ്രായം പറഞ്ഞു.എല്ലാരും എനിട്ട് നില്ക്കാന് പറഞ്ഞു.എന്നിട്ട് ഈ ഷാരോനിനോട് ചോദിച്ചു എങ്ങനെ ഇത് ഉച്ചരിക്കും എന്ന്.ഉടനെ ഒട്ടും സംശയം ഇല്ലാതെ അവള് പറഞ്ഞു ഹേര്‍ട്ട് എന്ന്.ഇത് കേട്ടതും പുള്ളി ഒറ്റ പറച്ചില് ഹേര്‍ട്ട് എന്ന് അഭിപ്രായം ഉള്ളവര്‍ ഇരിക്കൂ എന്ന്.പട പടെ എന്ന് ശബ്ദം കേട്ടു ,ഞാന്‍ ഒഴികെ എല്ലാരും ഇരുന്നു.എല്ലാരും ഇരിക്കും എന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.അല്ലേല്‍ ഞാനും ഇരുന്നെനേം.കാരണം ഷാരോനെ ഹേര്‍ട്ട് എന്ന്പറഞ്ഞു പിന്നെ നമ്മള് എന്ത് പറയാനാ.പക്ഷെ ഇരിക്കാന്‍ എനിക്ക് തോന്നിയില്ല.
സാര്‍ വടിയുമായി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു കൂട്ടത്തില്‍ ഒരുത്തനെങ്കിലും പറഞ്ഞല്ലോ സന്തോഷം എന്ന്. “ HEART“ ഉച്ചരിക്കണ്ടത് ഹാര്‍ട്ട് എന്നാണ് എന്ന്അല്ലാതെ ഹേര്‍ട്ട് എന്നല്ല എന്ന്.ഹോ എനിക്ക് എന്താന്നില്ലാത്ത ഒരാശ്വാസം.എനിക്ക് എന്നോട് തന്നെ ഒരു അഭിമാനം തോന്നി.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ