ന്യൂസ് ബ്യൂറോ,ദില്ലി
ദില്ലി : ഇന്ത്യയിൽ കൊറോണ കണക്കുകളില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തില്‍ താഴെ രോഗികള്‍ മാത്രമാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ചയും 50,000 രോഗികള്‍ മാത്രമായിരുന്നു. പ്രതിദിന കേസുകളിലെ ഗണ്യമായ കുറവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. രാജ്യത്താകമാനം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ.മന്ത്രാലയം അറിയിച്ചു. 5,37,045 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. സജീവ രോഗികളുടെ എണ്ണവും ദിനംപ്രതി കുറഞ്ഞു വരികയാണ്. 3.17 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
അതേസമയം 1,17,591 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 97.55 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46.82 ലക്ഷം വാക്സിന് ഡോസുകള്‍ വിതരണം ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിന് ഡോസുകള്‍ 172.29 കോടിയായി ഉയര്‍ന്നു.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി