മോഹൻ ജോളി വർഗീസ്
6 ക്ലാസ്സില്‍ പഠിക്കുന്ന സമയം,നല്ല രുചിയുള്ള ഭക്ഷണം അമ്മ ഉണ്ടാക്കി തരുമ്പോള്‍ അതുപോലെ സ്വയം ഉണ്ടാക്കാന്‍ ഒരു മോഹം.എന്തുണ്ടാക്കും എന്നായി അടുത്ത ചിന്ത.ഒടുവില്‍ മുട്ടവെച്ചുള്ള വിഭവങ്ങള്‍ ആകാം എന്നുള്ള തീരുമാനത്തില്‍ എത്തി.മിക്ക ദിവസവും ഓരോ മുട്ട ഓംപ്ലേറ്റ് ഉണ്ടാക്കി ആര്‍ക്കും കൊടുക്കാതെ കഴിക്കുക അതായിരുന്നു പരുപാടി.
ഒരു ദിവസം ഞങ്ങളുടെ ഒരു ബന്ധു വീട്ടില്‍ വന്നു.ഞാന്‍ അപ്പോള്‍ ഒരു മുട്ട ഓംപ്ലേറ്റ് ഉണ്ടാക്കി കഴിച്ചുകൊണ്ട് ഇരിക്കുവാന്.അവര്‍ക്ക് കൊടുക്കാതെ കഴിച്ചതുകൊണ്ടാണോ എന്നറിയില്ല,എന്നോട് അ അങ്കിള്‍ പറഞ്ഞു.മുട്ട ഓംപ്ലേറ്റ് ഉണ്ടാക്കാന്‍ ഒരു പുതിയ വഴി പറഞ്ഞുതരാം എന്ന്.എനിക്കും സന്തോഷം ആയി.പുതിയ രീതി ഇതാണ്.ചീനചട്ടിയില്‍ കുറച്ച് എണ്ണ ഒഴിക്കുക.മുട്ടയുടെ വലുപ്പം കുറഞ്ഞ രണ്ടു ഭാഗത്തും ചെറുതായി കിഴിക്കുക.എന്നിട്ട് ഒരു ഭാഗത്തുകൂടെ ഊതുക അപ്പോള്‍ മറുഭാഗതുകുടെ മുട്ടയുടെ വെള്ളക്കരുവും മഞ്ഞക്കരുവും എണ്ണയിലേക്ക് വീഴും,അങ്ങനെ ഉണ്ടാകുന്ന മുട്ടക്ക് ഒരു പ്രത്യേക രുചിയാണ് എന്ന്.എന്തായാലും ഞാന്‍ ഒന്ന് പരീക്ഷിക്കാം എന്ന് തന്നെ കരുതി.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു.മുട്ടയില്‍ രണ്ടു ഭാഗത്തും കിഴുത്തയും എട്ടു.എന്നിട്ട് ഒരു ഭാഗതുകുടെ ഞാന്‍ ഊതി.പക്ഷെ മരുഭാഗത്തുകുടെ ഒന്നും വന്നില്ല.അതിനാല്‍ ഞാന്‍ ശക്തമായി ഊതി. ഊതിയത് ശക്തമായത് കൊണ്ട് മുട്ടയുടെ തോട് പൊട്ടി.പകുതി മുക്കാലും മുട്ട ചീനച്ചട്ടിയില്‍ വീണു.പക്ഷെ അവിടെ ഒരു അപകടം ഒളിച്ച് ഇരുപ്പുണ്ടായിരുന്നു.മുട്ട പൊട്ടി വീണത് തിളച്ച എണ്ണയിലെക്കാന് എണ്ണ എന്റെ മുഖത്തേക്ക് വീണു.മുഖം മുഴുവന്‍ പാടായി.പുറത്ത് പോയാല്‍ കാണുന്നവര്‍ മുഴുവനും ചോദിക്കും എന്ത് പറ്റിയെന്ന് ഞാന്‍ പറയും ഹോ എന്നാ പറയാനാ ഒരു മുട്ട പോരിച്ചതാ പക്ഷെ പോരിഞ്ഞത് എന്റെ മുഖമാണ് എന്ന്…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ