ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 127952 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
230814 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 40247902 ആയി. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 168.98 കോടി ഡോസ് വാക്സീന് നല്കി.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1331648 പേരാണ്. ഇത് ആകെ രോഗികളുടെ 3.16 ശതമാനം മാത്രമാണ്. കൊവിഡ് ബാധിതരിലെ രോഗമുക്തി നിരക്ക് 95.64 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.98 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 11.21 ശതമാനമാണ്. ആകെ 73.79 കോടി പരിശോധനകള്‍ നടത്തിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1603856 പരിശോധനകള്‍ നടത്തി.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി