ഇൻറർനാഷണൽ ഡെസ്ക്
ബെയ്ജിങ്: കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ കൂടുതൽ ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകർ. കൊവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവ്’നെ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ പറയുന്നത്. അതിവേഗം വ്യാപിക്കാൻ കഴിവുള്ള ഈ വൈറസ് ബാധിച്ചാൽ മരണപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
‘നിയോകോവ്’ ഇതിനു മുമ്പ് 2012ലും 2015ലും ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ വൈറസുമായി ബന്ധമുള്ള പിഡിഎഫ്-2180-കോവ് മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസിന് ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ മനുഷ്യകോശങ്ങളിലേയ്ക്കും ബാധിക്കാൻ കഴിയുമെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഒഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്.
നിലവിലുള്ള കൊവിഡ് വൈറസിൽ നിന്നും വ്യത്യസ്ഥമായാണ് ഇത് മനുഷ്യശരീരത്തെ ബാധിക്കുക. നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്‌സിനുകൾക്കോ കഴിയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വൈറസ് ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക