ന്യൂസ് ബ്യൂറോ,ദില്ലി
ദില്ലി : കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2,55,874 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 16.39 ശതമാനം കുറവാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. 3.06 ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി.
439 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 4,89,848 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.15 ആയി ഉയര്‍ന്നു. 162.92 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്.
രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നു നിന്നിരുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം വാക്സിനേഷന് എടുക്കാത്ത ആളുകള്‍ക്ക് ആശുപത്രികള്‍ ഒഴികെയുള്ള പൊതു സ്ഥലങ്ങളില്‍ പ്രവേശനം നിരോധിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ അസം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി