മോഹൻ ജോളി വർഗീസ്
ഒരിക്കല്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോള്‍ എതിരെ ഒരു ഇന്നോവ വരുന്നു,പെട്ടന്ന് ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍ പെട്ടു അതില്‍ ഡ്രൈവര്‍ ഇല്ല.പക്ഷെ കുറച്ച് സ്കൂള്‍ കുട്ടികള്‍ പുറകില്‍ ഇരിപ്പുണ്ട്.എനിക്ക് തോന്നിയതാണോ?എന്തായാലും ഒന്ന് നോക്കിയേക്കാം എന്ന് കരുതി ആ വണ്ടിയുടെ പുറകെ ഞാനും പോയി.ഒരു കുത്തനെ കയറ്റം വന്ന സ്ഥലത്ത് വണ്ടി നിര്‍ത്തി.അതില്‍ നിന്നും കുറച്ച് കുട്ടികള്‍ ഇറങ്ങി.ആ സമയം ഞാന്‍ ആ വണ്ടി ഓടിച്ച ഡ്രൈവറെ കണ്ടു,അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു ചെക്കന്‍.
ഇന്നോവ അവന്‍ എണീറ്റ് നിന്നാണ് ഓടികുന്നത്.നീളം അത്രയെ ഉള്ളു.പക്ഷെ ഒന്ന് പറയാമല്ലോ വല്യ ആളുകള്‍ ഓടിക്കുന്നതുപോലെ ഭംഗിയായിട്ടാണ് ഓടിക്കുന്നത്.കയറ്റത്തുനിന്ന് വണ്ടി ഒരു കുസലും കുടതെയാണ് എടുക്കുന്നത്.ആള് മിടുക്കനാണ്.പഷേ കുഞ്ഞല്ലേ ചിലപ്പോള്‍ പെട്ടന്ന് എടുക്കുന്ന തീരുമാനം ഒരു പക്ഷെ അവന്‍റെ ജീവനും കൂടെ ഉള്ള കുഞ്ഞുങ്ങളുടെ ജീവനും അപകടത്തിലായെക്കും.
ഞാന്‍ അവിടെ അടുത്തുള്ള ഒരു കടയിൽ ഈ കുട്ടിയെതാണ് എന്ന് തിരക്കി.അവർ പറഞ്ഞു ഇത് ഇവിടെ സ്ഥിരം കാണുന്നതാണ്.അവിടെ അടുത്തുള്ള ഒരു മുതലാളിയുടെ മകന്‍ ആണ്.അപ്പന്‍ അറിഞ്ഞും അറിയാതെയും മകന്‍ വണ്ടി എടുത്തോണ്ട് വരുന്നതാണ് എന്ന്.വളരെ ചെറിയ കുട്ടികള്‍ വണ്ടി ഓടികുന്നത് കാണാന്‍ നല്ലതാ ചിലര്‍ക്ക് അത് ഒരു ഗമക്കും കാരണം ആണ്.എന്നാലും വേണ്ടില്ല ഇവന്റെ അപ്പനെ ഒന്ന് കാണണം എന്ന് കരുതി ഞാന്‍ അയാളെ കാണാന്‍ ചെന്നു.ചെന്ന കാര്യം പറഞ്ഞു,ഉടനെ അയാളുടെ മറുപടി മകന്റെ മുഖത്ത് നോക്കി ഒന്നും പറ്റില്ല എന്ന് പറയാന്‍ അയാള്‍ക്ക് പാടാണ് എന്ന്,ഞാന്‍ മനസ്സില്‍ പറഞ്ഞു ചേട്ടാ ഇപ്പോള്‍ അ മുഖത്ത് നോക്കി പറ്റില്ല എന്ന് പറഞ്ഞില്ല എങ്കില്‍ ചിലപ്പോള്‍ ആ മുഖം കണ്ടോണ്ട് ഇരിക്കാന്‍ ഇടവരില്ല എന്ന്.പിന്നെ ഞാന്‍ കരുതി സ്വന്തം പിതാവിന് ഇല്ലാത്ത വിഷമം എനിക്ക് എന്തിനാണ് ഏന്ന്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ