ജീന ഷൈജു
ഓണം പോലെ പൊങ്കൽ …തമിഴ് നാടിന്റെ വിളവെടുപ്പ് ഉത്സവം. എല്ലാ വർഷവും ജനുവരി പകുതിക്കു ..അല്ലേൽ 14..15 ന് പൊങ്കൽ സാധാരണയായി കൊണ്ടാടുന്നു .ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേക്കുള്ള സൂര്യ ഭഗവാന്റെ യാത്രയുടെ ആരംഭമായും കരുതപ്പെടുന്നു .അഞ്ചു നാൾ നീണ്ടു നിൽക്കുന്ന ഈ ഉത്സവം വളരെ ആഘൊഷത്തോടെ തമിഴ് മക്കൾ കൊണ്ടാടുന്നു .
ഇത് കാർഷിക സമൃദ്ധിയുടെയും ,വിളവെടുപ്പിന്റെയും ഉത്സവമാണ് .അരിയും ,ശർക്കരയും ,കരിമ്പും ,മഞ്ഞളും മറ്റ് ധാന്യങ്ങളും ഉപയോഗിച്ചാണ് പൊങ്കൽ ഉണ്ടാക്കുന്നത് .അന്നേ ദിവസം വീടിനു മുന്നിൽ കൊലംകോലം വരച്ചു,കട്ടളപ്പടിയിൽ മാവിലയും പൂക്കളും കോർത്ത് തൂക്കിയിടുന്നു .ഇത് ഐശ്വര്യത്തിന്റെ പ്രതീകമായി അവർ കരുതുന്നു .
ഒന്നാം ദിവസം അതിരാവിലേ എഴുന്നേറ്റു കുളിച്ചു ശുദ്ധിയായി സൂര്യ ഭഗവാനെ തൊഴുത് പാലും വെളളവും ഒരുമിച്ചു അടുപ്പിൽ വെച്ച് തിളച്ചു തൂവിക്കുന്നു .ഇതിനെ ബോഗി പൊങ്കൽ എന്നറിയപ്പെടുന്നു .
രണ്ടാം ദിവസം തങ്ങൾക്കു വേണ്ടി വേല ചെയ്യുന്ന കാളകളെ കുളിപ്പിച്ച് തൊഴുത്ത് കഴുകി വൃത്തിയാക്കി തൊഴുത്തിന് മുന്നിൽ പൊങ്കൽ വെക്കുന്നു .തൈ പൊങ്കൽ എന്നാണ് ഈ ദിവസത്തിന്റെ പേര് .
മൂന്നാം ദിവസം വീടിനുള്ളിൽ വെക്കുന്നതാണ് മട്ടു പൊങ്കൽ …ഇത് ഗണേശ് ഭഗവാനും ,പാർവതി ദേവിക്കും സമർപ്പിക്കുന്നു .
നാലാം ദിവസം തെരുവുകളിൽ ഗ്രാമവാസികൾ ഇന്ദ്രവിഴ എന്ന പേരിൽ ഒരുമിച്ചു പൊങ്കൽ വെച്ച് ആഘോഷിക്കുന്നു .
ഈ വർഷത്തെ പൊങ്കൽ ഐശ്വര്യത്തിന്റെയും ,സമൃദ്ധിയുടെയും ആകട്ടെ എന്ന് ആശംസിക്കുന്നു
ജീന ഷൈജു
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ