ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഒമിക്രോൺ തരംഗത്തിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുമെന്ന് ഡോ. ഖാലിദ് അൽ-ജറല്ല.
കൊറോണയെ നേരിടാനുള്ള സുപ്രീം അഡ്വൈസറി കമ്മിറ്റി ചെയർമാൻ ആണ് അദ്ദേഹം. ഗൾഫ് രാജ്യങ്ങളിൽ ഒമിക്‌റോൺ തരംഗത്തിന്റെ കുത്തനെ വർദ്ധനവിലാണ്, അതിന്റെ തുടർച്ചയായി ഉടൻ തന്നെ കേസുകൾ ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാക്സിനേഷൻ പൂർത്തിയാക്കാത്തവരിൽ ആണ് രോഗം കൂടുതലായി ബാധിക്കുന്നത്. എന്നാൽ, മരണനിരക്ക് ഇതുവരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് വിസ നിരോധിച്ചു സൗദി അറേബ്യ