Times of Kuwait
ഇൻറർനാഷണൽ ഡെസ്ക്
നിക്കോസിയ : ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സംയോജിത സ്വഭാവം പ്രകടിപ്പിക്കുന്ന പുതിയ കൊവിഡ് വകഭേദം സൈപ്രസില്‍ കണ്ടെത്തി.
ശാസ്ത്രീയ നാമകരണം നടന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ഡെല്‍റ്റാക്രോണ്‍ എന്നാണ് ഈ വകഭേദം അറിയപ്പെടുന്നത്.സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ലോണ്ഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. നിലവില്‍ ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഭൂരിഭാഗവും ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദം മൂലമാണ്. ചിലരില്‍ ഈ രണ്ട് വകഭേദങ്ങളും ഒന്നിച്ചും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഡെല്‍റ്റ ജീനോമുകള്‍ക്കുള്ളില്‍ ഒമിക്രോണിന് സമാനമായ ജനിതക സവിശേഷതകളാണ് ഡെല്റ്റാക്രോണിനുള്ളത്.കോസ്ട്രികിസ് പറഞ്ഞു. നിലവില്‍ സൈപ്രസില്‍ ഡെല്‍റ്റാക്രോണിന്റെ 25 സാമ്ബിളുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 11 പേര് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികളും 14 പേര് ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുമാണ്. കൂടുതല്‍ പഠനങ്ങള്‍ക്കായി ഡെല്‍റ്റാക്രോണിന്റെ സാമ്ബിളുകള്‍ ജര്‍മ്മനിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ വ്യാപന ശേഷി, വാക്സിനുകളോടുള്ള പ്രതികരണം, രോഗ തീവ്രത എന്നിവയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇതിനായി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
യൂറോപ്പില്‍ വാക്സിന് വിരുദ്ധ പ്രക്ഷോഭം ശക്തം
യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും വാക്സിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍. ആസ്ട്രിയ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്നലെ വാക്സിന് വിരുദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി. വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഫ്രാന്‍സില്‍ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ പ്രതിഷേധ റാലിയില്‍ 40,000ലധികം പേര് പങ്കെടുത്തു. വെള്ളിയാഴ്ച ഫ്രാന്‍സില്‍ മൂന്നു ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പ്രവേശിക്കുന്നതിനും ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനും രാജ്യത്ത് വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.
അതേ സമയം ബ്രിട്ടനില്‍ കൊവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു ശനിയാഴ്ച 146,390 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 313 പേര് മരിക്കുകയും ചെയ്തു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക