ഇൻറർനാഷണൽ ഡെസ്ക്
ജനീവ : പുതിയ കോവിഡ് വ്യാപനത്തിനിടെ, ആശുപത്രിയിലാകുന്നവരുടെ എണ്ണം കുറവാണെന്നതിനെ നിസ്സാരമായി കാണരുതെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ജലദോഷപ്പനി പോലെ വന്നുപോകുന്നതാണു ഒമിക്രോൺ വഴിയുള്ള കോവിഡ് എന്ന പ്രചാരണങ്ങൾക്കിടെയാണിത്.
ഡെൽറ്റയുമായുള്ള താരതമ്യത്തിൽ ഒമിക്രോൺ വഴിയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസ്സാരമായി കാണുന്നതു അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ ലീഡ് മരിയ വാൻ കെർക്കോവ് പറഞ്ഞു.
മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, പ്രതിരോധശേഷയിൽ കുറവുള്ളവർ, വാക്സീൻ എടുക്കാത്തവർ തുടങ്ങിയവരാണ് ഇതുവരെ ഇന്ത്യയിൽ ആശുപത്രിയിലായവർ ഏറെയും. രോഗികൾ വർധിക്കുമ്പോൾ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലും സ്വാഭാവിക വർധനയുണ്ടാകും.
ഒമിക്രോണിനെ നേരിടാൻ
∙ ചുമ, തൊണ്ടവേദന, പനി, ക്ഷീണം, തലവേദന, ശരീരവേദന തുടങ്ങിയവ സാധാരണ ലക്ഷണങ്ങൾ. തുമ്മൽ, വയറിളക്കം, ജലദോഷം എന്നിവ അപൂർവം.
∙ മറ്റു വകഭേദങ്ങളുടെ കാര്യത്തിലെന്ന പോലെ, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ ഓക്സിജൻ നില 94നു താഴേക്കെത്തുക, നെഞ്ചിൽ തുടർച്ചയായ വേദന അനുഭവപ്പെടുക തുടങ്ങിയ ഗൗരവമേറിയ ലക്ഷണങ്ങൾ തുടർച്ചയായി 3 ദിവസത്തിലധികം നിലനിൽക്കുക.
∙ ശക്തമായ ആന്റിവൈറൽ മരുന്നില്ല. അതുകൊണ്ടു തന്നെ റെംഡെസിവിർ പോലെ നേരത്തെ ഉപയോഗിച്ചിരുന്ന മരുന്നുകൾ വൈറസ് ബാധ തീവ്രമാകുന്നവർക്ക് ആശുപത്രിയിൽ വച്ചു മാത്രം നൽകാം. സ്റ്റിറോയിഡുകളുടെ കാര്യവും ഇതു തന്നെ. വീട്ടിൽ വച്ചു നൽകരുത്. മോണോക്ലോണൽ ആന്റിബോഡി ചികിത്സകളും സുലഭമായെങ്കിലും ഇവ ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് ഉറപ്പിക്കാറായിട്ടില്ല. ഇന്ത്യയിൽ പുതുതായി അനുമതി ലഭിച്ച മോൽനുപിരാവിറിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് ഐസിഎംആർ മുന്നറിയിപ്പു നൽകുന്നു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക