November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ 50,000 കടന്ന് കോവിഡ്; നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാനങ്ങള്‍, രാജ്യത്ത് അതീവ ജാഗ്രത

ന്യൂസ് ബ്യൂറോ, ദില്ലി

ദില്ലി : ഇന്ത്യയിൽ പ്രതിദിന കോവിഡ് രേഗികളുടെ കണക്ക് 5000ത്തിലെത്തി. ഒറ്റ ദിവസം 56 ശതമാനത്തോളമാണ് വര്‍ധനവ് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലാണ് നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലഭിക്കുന്ന വിവരമനുസരിച്ച്‌ 15 സംസ്ഥാനങ്ങളില്‍ കോവിഡ് സ്തിരീകരിച്ചതോടെയാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5000ത്തിലെത്തിയത്.

മഹാരാഷ്ട്ര, ഡെല്‍ഹി, പശ്ചിമബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ദ്രപ്രദേശ്, ബീഹാര്‍, ഓഡീഷ, ഹിമാചല്‍ പ്രദേശ്, കേരളം, ഗോവ, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രാലയം കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക് പുറത്ത് വിട്ടത്. മഹാരാഷ്ട്രയില്‍ 18,466, ഡല്‍ഹി, 5,481, ബംഗാള്‍ 9,073, കര്‍ണാടക 2,479, തമിഴ്‌നാട് 2,731, ഗുജറാത്ത് 2,265, രാജസ്ഥാന്‍ 1,137, ആന്ദ്ര പ്രദേശ് 334, ബിഹാര്‍ 893, ഒഡീഷ 680, ഹിമാചല്‍ പ്രദേശ് 260, കേരളം 3,640, പഞ്ചാബ് 1,027, ഗോവ 592, തെലങ്കാന 1,052 എന്നിങ്ങനെയാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്.

രാജ്യത്ത് 147.62 (1,47,62,53,454) കോടി വാക്‌സിന്‍ വിതരണം നടത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി ഏഴ് മണിവരെയുള്ള കണക്കുകള്‍ പ്രകാരം 87 ലക്ഷത്തിന് മുകളില്‍ (87,66,164) പേര്‍ക്കാണ് വാകിസിന്‍ വിതരണം നടത്തിയത്. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഇന്ന് രണ്ടായിരം കടന്നേക്കുമെന്നാണ് സൂചന. രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യൂവിലേക്ക് നീങ്ങിയിരിക്കുകയാണ് നിലവില്‍. ദില്ലിക്ക് പുറമെ ഉത്തര്‍പ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയുംകൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം. പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച്‌ നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് കേന്ദ്രം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ 2731 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം ഇന്നലെ 1489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം പ്രതിരോധിക്കാന്‍കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സീനേഷന്‍ ക്യാംപുകള്‍ സജീവമായി തുടരുമെന്നും ചെന്നൈ ട്രേഡ് സെന്റര്‍ വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുമ്‌ടെന്നും അധികൃതര്‍ അറിയിച്ചു. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി മാറ്റാന്‍ നടപടി തുടങ്ങി. ചെന്നൈ കോര്‍പറേഷനില്‍ 15 ഇടങ്ങളില്‍കൊവിഡ് സ്‌ക്രീനിങ് സെന്ററുകള്‍ തുടങ്ങി. രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കമെന്നാണ് ലഭിക്കുന്ന വിവരം.

ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തയിട്ടുണ്ട്. ഇന്ന് മുതല്‍ തമിഴ്‌നാട് അതിര്‍ത്തിചെക്ക് പോപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്,അല്ലെങ്കില്‍ ആര്‍.ടി.പി.സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടുകയുള്ളു.

ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് കര്‍ണാടകയിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടകയിലുടനീളം വാരാന്ത്യ കര്‍ഫ്യൂഏര്‍പ്പെടുത്തി.രാത്രി കര്‍ഫ്യൂ തുടരും. ബംഗ്ലൂരുവില്‍ സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും വ്യാഴാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പത്ത്, പതിനൊന്ന്, പന്ത്രണ്ട്, ക്ലാസുകളെയും നഴ്‌സിങ് പാരാമെഡിക്കല്‍ കോളേജുകളെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധ റാലികള്‍ക്കും ധര്‍ണ്ണകള്‍ക്കും പൂര്‍ണ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിനും മരണാനന്തര ചടങ്ങിനും നിയന്ത്രണം ഏര്‍പ്പെടുത്തി. മാളുകള്‍ തീയേറ്ററുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവടങ്ങളില്‍ അമ്ബത് ശതമാനം പേരെ അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ ശനിയാഴ്ചയും ഞായറാഴ്ചയും പ്രവര്‍ത്തിക്കരുത്. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്കും കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളാതിര്‍ത്തികളില്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും.24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 149 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകയിലെ ഒമൈക്രോണ്‍ ബാധിതര്‍ 226 ആയി.

error: Content is protected !!