മോഹൻ ജോളി വർഗീസ്
സാധാരണ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശനം ആണ് മുടികൊഴിച്ചിൽ .ഇപ്പോഴും ഇതിന് ഒരു ശാശ്വതപരിഹാരം കണ്ടെത്തിട്ടില്ല.ഇന്ന് മാർക്കറ്റിൽ ധാരാളം എണ്ണകളും മരുന്നുകളും ഇതിന് ലഭ്യം ആണ്.പൂർണ്ണമായും ആളുകളുടെ പ്രശ്നം പരിഹരിച്ചോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല.ഈ ടീവിയും പരസ്യവും ഒക്കെ വരുന്നതിന് മുന്നേ നടന്ന ഒരു കാര്യം ആണ് ഈ ലേഖനത്തിൽ.
ഒരു ആയുർവേദ വൈദ്യന്റെ അടുത്ത് ഒരിക്കൽ ഒരാൾ മുടികൊഴിയുന്നതിന് വല്ല പ്രതിവിധിയും ഉണ്ടോ എന്ന് അന്വേഷിച്ചു വന്നു.വൈദ്യൻ പറഞ്ഞു അതിന് ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന്,അല്പം നാളുകൾക്കു ശേഷം വേറെ ഒരാൾ വന്ന് ഇതേ ചോദ്യം ചോദിച്ചു അപ്പോഴും അതേ മറുപടിപടി പറഞ്ഞു അയാളെയും തിരികെ വിട്ടു.ആളുകൾ പലപ്പോഴായി ഇതേ ആവശ്യം പറഞ്ഞു വൈദ്യൻറെ അടുത്ത് വന്നു തുടങ്ങി.ആളുകളുടെ ഈ വരവ് കണ്ടപ്പോൾ വൈദ്യൻ കരുതി എന്നാൽ ഒരു മരുന്ന് കണ്ടു പിടിച്ചാലോ എന്ന്.അങ്ങനെ വൈദ്യൻ കുറെ പച്ച മരുന്ന് ഒക്കെ വെച്ച് ഒരു എണ്ണ കണ്ടു പിടിച്ചു.തൻ്റെ പെൺമക്കളിൽ മുടിയുള്ള ഒരാളുടെയും മുടി കുറവുള്ള ഒരാളുടെയും ഫോട്ടോ വെച്ച് പത്രത്തിൽ ഒരു പരസ്യവും ചെയ്തു.
വൈദ്യൻ പ്രതീക്ഷിച്ച പോലെ അടുത്ത ദിവസം മുതൽ മരുന്ന് മേടിക്കാൻ ധാരാളം ആളുകൾ പലസ്ഥലത്തും നിന്നും വന്നു തുടങ്ങി.എല്ലാരേയും നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ വൈദ്യൻ മരുന്ന് കൊടുക്കു .പരിശോധനക്കിടയിൽ എല്ലാരോടും പറയും ,അതിരാവിലെ കുളിച്ച് ശുദ്ധമായിട്ടേ എണ്ണ തലയിൽ തേക്കാവു,മാത്രവുമല്ല ഒരു കാരണ വശാലും എണ്ണ തേക്കുമ്പോൾ കരിംകുരങ്ങനെ മനസ്സിൽ ഓർക്കുക പോലും ചെയ്യരുത് എന്ന്.അങ്ങനെ ഓർത്താൽ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്ന് .
കരിംകുരങ്ങിനെ ഓർക്കരുത് എന്ന് പറഞ്ഞത് വൈദ്യന്റെ ഒരു അടവായിരുന്നു ,എണ്ണ മേടിച്ചു പോകുന്ന എല്ലാരും എണ്ണ കുപ്പി കാണുമ്പോൾ എന്ത് ഓർത്തില്ല എങ്കിലും കരിംകുരങ്ങിനെ ഓർക്കും .അത്യാവശ്യം ചില പച്ചമരുന്നുകൾ ചേർത്ത് ഉണ്ടാക്കിയ എണ്ണ ആയതിനാൽ ചിലർക്കൊക്കെ അല്പസ്വല്പം ഫലം കാണും ,മറ്റുചിലർക്ക് ഫലം ഉണ്ടാവുകയും ഇല്ല .അപ്പോഴും ഫലം കാണാത്തത് കരിംകുരങ്ങിനെ മനസ്സിൽ ഓർത്തത് കൊണ്ടാണ് എന്ന് കരുതി വീണ്ടും വീണ്ടും അവർ എണ്ണ മേടിച്ചു കൊണ്ടേ ഇരുന്നു.ആരും ഇത് തട്ടിപ്പാണ് എന്ന് തിരിച്ചറിഞ്ഞില്ല .
നന്ദി ,
സ്നേഹത്തോടെ
മോഹൻ ജോളി വർഗ്ഗിസ് .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ