ഇന്റർനാഷണൽ ഡെസ്ക്
റിയാദ് : ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തിൽ ഡിമാൻഡ് കുറച്ചേക്കുമെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞു.
വീണ്ടും നിയന്ത്രണംവന്നേക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളർ നിലവാരത്തിലെത്തി. യുഎസ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.5ശതമാനം താഴ്ന്ന് 68.41 ഡോളറിലുമെത്തി.
ഒമിക്രോണിനെതുടർന്ന് നെതർലാൻഡ് കഴിഞ്ഞ ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ അവധിക്കുമമ്പായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയും എണ്ണവിലയെ ബാധിച്ചു.
ലോകമാകെ ഒമിക്രോൺ വ്യാപിച്ചതോടെ ബൂസ്റ്റർ ഡോസെടുക്കാനും മാസ്ക് ധരിക്കാനും ശൈത്യകാല അവധിക്കാലയാത്രയിൽ ജാഗ്രതപാലിക്കാനും യുഎസ് ആരോഗ്യവിഭാം ആവശ്യപ്പെട്ടിട്ടുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു