മോഹൻ ജോളി വർഗ്ഗിസ്
എൻ്റെ മകളോട് ചെറുപ്പത്തിൽ എത്ര ചോദിച്ചാലും അവൾ ഒരു ഉമ്മ എനിക്ക് തരില്ല.എൻ്റെ ഭാര്യക്ക് ആണേൽ ചോദിക്കാതെ തന്നെ ചറ പറ ഉമ്മ കൊടുക്കും.കുറ്റം പറയാൻ പറ്റില്ല ,മകളുടെ കാര്യം ഞാൻ സത്യത്തിൽ നോക്കാറേ ഇല്ല എല്ലാം നോക്കുന്നത് ഭാര്യ ആണ്.അതോണ്ട് തന്നെ മകൾക്ക് അവളോട് വളരെ കാര്യം ആണ്.പത്ത് പ്രാവശ്യം ചോദിച്ചാൽ ഒരു പ്രാവശ്യം എനിക്ക് ചിലപ്പോൾ അവൾ ഒരു ഉമ്മ തരും.അല്പം സ്വല്പം വിഷമം എനിക്ക് അതിൽ ഉണ്ടാകാതെ ഇരുന്നിട്ടില്ല.അപ്പോൾ എനിക്ക് ഒരു സംശയം ഉണ്ടായി എൻ്റെ അപ്പനും അമ്മയ്ക്കും ഇതേ വിഷമം മനസ്സിൽ കാണുമോ എന്ന്.കാരണം ഞാൻ അവർക്ക് ഒരു ഉമ്മ കൊടുത്തിട്ട് വർഷങ്ങൾ ആയി.ഉറപ്പായും അവർ ആഗ്രഹിക്കുന്നുണ്ടാകും ,മക്കൾ എത്ര വളർന്നാലും അപ്പനും അമ്മയ്ക്കും അവർ കുഞ്ഞുങ്ങൾ തന്നെ ആണ്.ഓടിപോയി കൂടെ താമസിക്കുന്ന അപ്പന് ഒരു ഉമ്മ എങ്ങനാ കൊടുക്കുക ?അപ്പൻ എന്ത് വിചാരിക്കും എന്ന് ഞാൻ കരുതി.അങ്ങനെ ഇരിക്കെ അപ്പൻ നാട്ടിൽ അവധിക്ക് പോകാൻ തയ്യാറായി അപ്പോൾ ഞാൻ കെട്ടിപിടിച്ചു ഒന്ന് രണ്ട് ഉമ്മ കൊടുത്തു,എന്നാടാ ഉമ്മ തരുന്നത് എന്ന് അപ്പൻ ചോദിച്ചില്ല.ഉറപ്പായും അപ്പൻ എന്നിൽ നിന്നും അത് പ്രതിക്ഷിച്ചിട്ടുണ്ടാകും.എൻ്റെ ഒരു അഭിപ്രായത്തിൽ ഇതു വായിക്കുന്ന എല്ലാരും സ്വയം ചിന്തിക്കുക,നിങ്ങളുടെ അപ്പനേം അമ്മയെയും ഒന്ന് സ്നേഹത്തോടെ കെട്ടിപിടിച്ചിട്ട് എത്ര കാലം ആയി എന്ന്? ചെയ്തിട്ടില്ല എങ്കിൽ ചെയ്യണം,കാരണം സമയം നിങ്ങളെയും അവരെയും നോക്കി നിൽക്കില്ല.
നന്ദി
സ്നേഹത്തോടെ
മോഹൻ ജോളി വർഗ്ഗിസ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ