ജീന ഷൈജു
എന്റെ നാടെന്ന വികാരം ആർക്കാണ് ഇല്ലാത്തതു …അത് 80-90 കളിൽ ജനിച്ചവർക്ക് ഒരു പൊടിക്ക് കൂടുതൽ ആവും …
പ്രണയം കൈമാറിയ ഇടവഴികളും .., ഓടിക്കളിച്ചു തൊടികളും ..,കളിവള്ളം ഉണ്ടാക്കി കളിച്ച തോടുകളും ..ഇതൊക്കെ ഇന്ന് വാക്കുകളിൽ മാത്രം ഒതുങ്ങുമെങ്കിലും അവയൊക്കെ തന്ന് കടന്നു പോയ ഓർമകൾക്ക് വല്ലാത്ത മയക്കുന്ന ഗന്ധമാണ് …
പതിവുപോലെ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ വൈകുന്നേരത്ത് നാട്ടിലേക്ക് ഫോൺ വിളിക്കുന്ന തിരക്കിൽ ആയിരുന്നു ഞാൻ .ചുറ്റും മക്കളെയും വിളിച്ചിരുത്തി അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കോവിഡ് മൂലം ജോലി നഷ്ട്ടപ്പെട്ടു നാട്ടിൽ എത്തിയ ആങ്ങളയും ,ഭാര്യയും മക്കളും അമ്മയുടെ അടുത്തുണ്ടായിരുന്നു ..
നിങ്ങള്ക്ക് ഇല്ലാത്തതു ഞങ്ങൾക്ക് ഉണ്ടെന്നു കാണിക്കാനുള്ള ബാലിശമായ ചിന്തകൾ ഉള്ളവരാണല്ലോ കുട്ടികൾ …അത് കൊണ്ട് തന്നെ അവിടുത്തെ കുട്ടി മുറ്റത്തു സൈക്കിൾ ചവിട്ടി കാണിക്കുകയും …ഒരു പുൽ ചെടിയുടെ അറ്റത്തു തൊട്ടാവാടിയുടെ കറ പുരട്ടി കുമിളകൾ ഉണ്ടാക്കുകയും ചെയ്തു കൊണ്ടിരുന്നു ..ഇതു കണ്ട് മരുഭൂമിയിൽ വിരാജിക്കുന്ന അഞ്ചു വയസ്സ്കാരിക്ക് അതത്ര പിടിച്ചില്ല …
ഉടൻ തന്നെ ചോദ്യമുയർന്നു ..
“അമ്മയല്ലേ പറഞ്ഞെ ,കോവിഡ് ആയതു കൊണ്ട് നാട്ടിൽ പോകാൻ പറ്റില്ല ഏന്ന് ..അപ്പൊ പിന്നെ അപ്പുവും അമ്മുവും (പേരുകൾ സാങ്കൽപ്പികം )എങ്ങനെയാ നാട്ടിൽ എത്തിയത് ??”
“അതേ ..പറഞ്ഞത് ശരി തന്നെയാ ..പക്ഷെ അങ്കിൾ ന്റെ ജോലി പോയത് കൊണ്ടാണ് അവർ നാട്ടിൽ എത്തിയത് “
ഉരുളയ്ക്ക് ഉപ്പേരി പോലെ അടുത്ത ചോദ്യം ..
“നമ്മുടെ അപ്പയുടെ ജോലി എപ്പഴാ അമ്മെ പോകുന്നെ ..എന്നിട്ടു വേണം നമുക്കും നാട്ടിൽ പോകാൻ “
ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുന്ന ബുദ്ധിമുട്ടിനിടയിൽ അവളുടെ ഈ മരണമാസ് ഡയലോഗ് കേട്ട് ഞാനും ,അവളുടെ അപ്പയും മാത്രമല്ല …കാര്യം ശരിക്കു പിടികിട്ടാത്ത അവളുടെ മൂന്നു വയസ്സുകാരൻ ഫ്രീക്കൻ ആങ്ങളചാര് വരെ ഞെട്ടി …
പിന്നീട് ഞങ്ങൾ അത് ചിരിച്ചു കളഞ്ഞെങ്കിലും …അവളെ അത് വല്ലാതെ അലട്ടുന്നുണ്ടെന്നു തോന്നി …
നിഷ്ക്കളങ്കത നിറഞ്ഞ അവളുടെ ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ …
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ