ഇന്റർനാഷണൽ ഡെസ്ക്
വാഷിങ്ടൺ : കൊവിഡ് 19ന്റെ ഒമിക്രോൺ വകഭേദം കാരണം അമേരിക്കയിൽ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. തീവ്രരോഗവ്യാപനമുണ്ടായാൽ മരണനിരക്കും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപപനം തടയാൻ ബൂസ്റ്റർ ഡോസുകളെടുക്കണമെന്നും ഇനിയും വാക്സിനെടുക്കാത്തവർ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ഡിസംബർ ഒന്നിന് 86,000 രോഗികൾ എന്നത് 14ാം തീയതി 1.17 ലക്ഷത്തിലേക്ക് ഉയർന്നു. ആഗോളതലത്തിൽ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒമിക്രോൺ വകഭേദമാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ നേരിടണമെന്നും ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ആരോഗ്യമന്ത്രിമാർ ആവശ്യപ്പെട്ടു.
ഒമിക്രോൺ വകഭേദം പിടിമുറുക്കിയതോടെ പല യൂറോപ്യൻ രാജ്യങ്ങളും യാത്രാ നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമായ അമേരിക്കയിൽ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്ക്. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സർവകലാശാലകളിൽ ക്ലാസുകൾ ഓൺലൈനായി മാറ്റിയിട്ടുണ്ട്. ഒപ്പം മറ്റ് മേഖലകളിലേക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് അമേരിക്ക.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നെവാഡ തുണച്ചു ബൈഡന് ആശ്വാസം, സെനറ്റില്‍ നൂറില്‍ അമ്ബത് തികച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി
സാങ്കേതിക തകരാർ: ലാൻഡിങിനിടെ വിമാനം രണ്ടായി പിളർന്നു