Times of Kuwait
ലണ്ടൻ: ഒമിക്രോൺ വകഭേദത്തിന്റെ വലിയ വ്യാപന സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനുള്ള ലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു.
‘ആർക്കും ഒരു സംശയവും ഉണ്ടാകരുത്. ഒമിക്രോണിന്റെ വേലിയേറ്റം വരുന്നു’ ബോറിസ് ജോൺസൺ പറഞ്ഞു. രോഗബാധിതർ ദ്രുതഗതിയിൽ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കാൾ മുന്നറിയിപ്പ് ലെവൽ ഉയർത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ബോറിസ് ജോൺസണും ജീവനക്കാരും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വിവാദത്തിലകപ്പെട്ടിരുന്നു. ഇത്തവണ കരുതലോടെയാണ് അദ്ദേഹത്തിന്റെ നീക്കം. ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ ഒമിക്രോൺ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നതിനാൽ ഭേദത്തിന്റെ അടിയന്തരാവസ്ഥയെന്നാണ് ജോൺസൺ വിശേഷിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച 1239 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ അഞ്ച് തലങ്ങളുള്ള യുകെയിലെ കോവിഡ് അലേർട്ട് മൂന്നിൽ നിന്ന് നാലായി ഉയർത്തിയിരുന്നു. യുകെയിൽ ഇതുവരെ 3137 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചവരെ 1898 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച 65 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി