Times of Kuwait
ന്യൂഡല്‍ഹി : രാജ്യത്ത് 6,822 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ മൊത്തം സജീവ കേസുകളുടെ എണ്ണം 95,014 ആയി. 554 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കേസുകളാണിത്. ഇന്ത്യയിലെ സജീവ കേസുകള്‍ മൊത്തം കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെയാണ്. നിലവില്‍ 0.27 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,004 പേര് കൊവിഡ് രോഗമുക്തി നേടി. ഇതോടെ മൊത്തം കൊവിഡ് മുക്തരുടെ എണ്ണം 3,40,79,612 ആയി. മൊത്തത്തിലുള്ള രോഗമുക്തി നിരക്ക് നിലവില്‍ 98.36 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യവ്യാപകമായ വാക്സിനേഷന് ഡ്രൈവിന് കീഴില്‍ ഇന്ത്യയില്‍ ഇതുവരെ 128.76 കോടി വാക്സിന് ഡോസുകള്‍ നല്‍കിയിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി 0.94 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനവുമാണ്.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി