ജീന ഷൈജു
ഏറെ നാളത്തെ വനവാസത്തിനു ശേഷം ഞാൻ തിരിച്ചു വന്നിരിക്കുന്നു …
മറന്നു പോയവരെ …നിങ്ങള്ക്ക് വിട …
ഇപ്പഴും എവിടെയെങ്കിലും ഓർമയുടെ തിരിനാളങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരേ …നിങ്ങള്ക്ക് നന്ദി …
കോവിഡ് പോലുള്ള മഹാമാരിയിൽ ശരീരവും മനസ്സും നഷ്ടപ്പെട്ടവർ …ധനവും സമയവും നഷ്ടപ്പെട്ടവർ …അങ്ങനെ നഷ്ടങ്ങളുടെ ചീട്ടുകൾ കൂട്ടി വെച്ച് കൂടാരമൊരുക്കിയവരാണ് നമ്മളിൽ പലരും ..
മനസ്സ് കൈവിട്ടുപോയവരുടെ കാര്യം പറഞ്ഞപ്പോഴാണ് ,ഞാൻ ഒരിക്കലും വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നില്ല …എങ്കിലും ഞാൻ പ്രതീക്ഷിക്കാത്ത പല മനുഷ്യരുടെയും കൂട്ടത്തിൽ ആയിപ്പോയി ഞാനും …അതിൽ നല്ലവരും ..തീയവരും …
എന്നിലെ പൂക്കളുടെ നിറം കണ്ടും …മണം കണ്ടും …എന്തിനു പേര് കേട്ട് പോലും ചുറ്റും കൂടിയവർ ,പോക്കുവെയിലേറ്റു എന്നിലെ തണ്ടുകൾ വാടി തുടങ്ങിയപ്പോൾ തിരിഞ്ഞു നോക്കാതെ കടന്നു പോയവർ ….എന്താല്ലേ …
പരസ്പര ബന്ധമില്ലാത്തതാണല്ലോ ഈ പുലമ്പുന്നത് എന്നാവും നിങ്ങൾ ഇപ്പൊ ചിന്തിച്ചത് ..പക്ഷെ വാസ്തവം അതല്ല …ഇത് വായിക്കുന്ന നിങൾ ഓരോരുത്തരുടെയും കഥയാണ് …അല്ല ..ജീവിതം …
പണ്ട് കാരണവന്മാര് പറഞ്ഞു കേട്ടിട്ടുണ്ട് …അവനവന്റെ കൈ ഉണ്ടേൽ സ്വന്തം തലക്കടിയിൽ വെച്ച് കിടക്കാം എന്ന് …
നീയോ ,കൂട്ടുകാരനോ ആരേലും ഒരാൾ കുഴിയിൽ ചാടിയെ മതിയാവൂ ..എന്നൊരു അവസ്ഥ മുന്നിൽ വന്നാൽ ഞാനോ ..ഈ വായിക്കുന്ന നിങ്ങളോ ..ആരും ചാടില്ല …അവൻ തന്നെ ചാടട്ടെ എന്ന് വിചാരിക്കും ..അത് നമ്മുടെ ഒന്നും കുറ്റമല്ലന്നെ …പടച്ചവൻ പടച്ചപ്പോൾ ഖല്ബിന്റെ ഒരറയിൽ ആവശ്യത്തിന് സ്വാർത്ഥത കൂടെ നിറച്ചു …അതിന്റെ പിറകിലും ആരും അങ്ങേരെ പോലെ ആകാതിരിക്കാനുള്ള സ്വാർത്ഥത ഇല്ല്ലെ …എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു …
പക്ഷെ എനിക്കിനി എന്ത് തന്നെ വന്നാലും എന്റെ കൂടെയുള്ളവർക്ക് ഒന്നും വരാൻ പാടില്ല …എന്ന് ചിന്തിക്കുന്ന ഒരാൾ എങ്കിലും നമുക്ക് ചുറ്റുമുണ്ടെൽ നമ്മൾ അവരെ പുണ്യാളൻ എന്ന് പരിഹാസത്തോടെ മുദ്ര കുത്തും …അതാണ് ഇന്നത്തെ ലോകം …
കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല ..
മൊഞ്ചു കണ്ട് കൂടെ കൂടുന്നവരല്ല …
പകരം സാഹചര്യങ്ങളുടെ കൊടുങ്കാറ്റേറ്റു നെഞ്ച് പിടഞ്ഞു ഞെട്ടറ്റു വീഴുമ്പോൾ ….
ചേർത്ത് പിടിയ്ക്കാൻ ഒരാള് മതി …
മണ്ണിലലിഞ്ഞു വേരിൽ ലയിച്ചു …
പുനർജനിക്കാൻ …..
◦
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ