Times of Kuwait
മുംബയ് : മഹാരാഷ്ട്രയ്ക്ക് പിന്നാലെ രാജസ്ഥാനിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞ് 15ന് രാജസ്ഥാനിൽ എത്തിയതാണ് ഇവർ. ഇതോടെ രാജ്യത്ത് ഒമിക്രോൺ രോഗബാധിതർ 21 ആയി. നേരത്തെ മഹാരാഷ്ട്രയിൽ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പൂനെയിലാണ് ഇന്ന് ഏഴുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം എട്ടായി.
നൈജീരിയയിലെ ലാഗോസിൽ നിന്നെത്തിയ 44കാരിയ്ക്കും രണ്ട് പെൺമക്കൾക്കുമാണ് ഇന്ന് ഒമിക്രോൺ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. സഹോദരനെ സന്ദർശിക്കാൻ നവംബർ 24ന് എത്തിയതായിരുന്നു 44കാരി, 45കാരനായ സഹോദരനും രണ്ടരയും എഴും വയസുള്ള പെൺമക്കൾക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട് പൂനെയിൽ നിന്നുള്ള 47കാരനാണ് ഒമിക്രോൺ സ്ഥിരികരിച്ച മറ്റൊരാൾ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇവരുടെ സ്രവങ്ങൾ പരിശോധിച്ചത്.
രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോൺ കേസ് ഡൽഹിയിലാണ് ഇന്ന് കണ്ടെത്തിയത്.. പതിനൊന്നുപേരുടെ പരിശോധന ഫലത്തിൽ ഒരെണ്ണം പോസിറ്റീവായി. ടാൻസാനിയയിൽ നിന്നെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. രോഗിയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാമത്തെ കേസ് ഗുജറാത്തിലെ ജാംനഗറിലും നാലാമത്തേത് മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി