Times of Kuwait
അബുദാബി : സൗദിയിലും യു.എ.ഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ഗള്‍ഫ് രാജ്യങ്ങള്‍.
കൊവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ യു.എ.ഇയിലെ ആരോഗ്യ മേഖല സുസജ്ജമാണെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. . വ്യാപനം തടയാന്‍ മുഴുവന്‍ പേരും വാക്സിനേഷന് പൂര്‍ത്തിയാക്കണം. വാക്സിന് സ്വീകരിച്ച് നിശ്ചിത കാലവധി പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. രോഗബാധയുണ്ടായാല്‍ തന്നെ നില വഷളാകുന്നത് പ്രതിരോധിക്കാനും മരണം ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ വനിതയിലാണ് ആദ്യമായി യു.എ.ഇയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. പക്ഷേ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ ബാധ കണ്ടെത്തിയ വനിത ഏത് ആഫ്രിക്കന്‍ രാജ്യത്ത് നിന്നാണ് യു.എ.ഇയില്‍ എത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു അറബ് രാജ്യം സന്ദര്‍ശിച്ചാണ് ഇവര്‍ യു.എ.ഇയില്‍ എത്തിയത്. കോവിഡ് വകഭേദം കണ്ടെത്തിയ വനിതയെയും അവരുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവരിപ്പോള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി നേരത്തേ കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗള്‍ഫില്‍ ആദ്യം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത് സൗദി അറേബ്യയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജിലും അറിയിച്ചു. രാജ്യത്തുള്ളവരോട് വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ 70 ശതമാനത്തിലേറെ ജനതയും വാക്സിന് രണ്ട് ഡോസും പൂര്‍ത്തീകരിച്ചവരാണ്. മൂന്നാം ഡോസ് വിതരണം പുരോഗമിക്കുന്നതിനിടെയാണ് ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ഒമിക്രോണ്‍ സാന്നിധ്യമുള്ള 14 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു