മോഹൻ ജോളി വർഗീസ്
കോളേജ് പഠിത്തം നടക്കുന്ന സമയം,ഒരു ദിവസം കോളേജിൽ ചെന്നപ്പോൾ കോളേജിലെ ഒരു ജൂനിയർ പൈയ്യൻ മരിച്ചു എന്ന് കേട്ടു .കൂടുതൽ തിരക്കിയപ്പോൾ ആത്മഹത്യയാണ് എന്ന് അറിഞ്ഞു.കഷ്ടം ആയി പോയല്ലോ എന്ന് കരുതി.പലപ്പോഴായി ഞാൻ അവനെ കോളേജിൽ വെച്ച് കണ്ടിട്ടുണ്ട് അതുകൊണ്ട് അവൻ്റെ അടക്കത്തിന് പോകാൻ തീരുമാനിച്ചു ,.അങ്ങനെ അടക്കത്തിന് ചെന്നു.അവിടെ ചെന്നപ്പോൾ ആണ് അവരെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്.ഈ മരിച്ച കുട്ടി ചെറുപ്പം മുതൽ ഗൾഫിൽ ആയിരുന്നു പഠിച്ചതും വളർന്നതും.പഠിക്കാൻ നല്ല മിടുക്കൻ ആയിരുന്നു.അപ്പനും അമ്മയും നല്ല ജോലി ,ഒറ്റമകൻ .പഠിത്തത്തിലും സ്പോർട്സിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടി.വീട്ടിനുള്ളിൽ ഷെൽഫ് നിറയെ ട്രോഫികളും മെഡലുകളും ആണ്.
അവിടെ ഉള്ള ആൾക്കാരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയപ്പോൾ അപ്പനും അമ്മയും ഗൾഫിൽ തന്നെ ആയിരുന്നു.ഈ മോൻ പഠിത്തത്തിന് വേണ്ടി നാട്ടിലെ വീട്ടിൽ നിൽക്കുവായിരുന്നു .മരണം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നില്ല .അപ്പനും അമ്മയും വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നപ്പോൾ അടുത്ത വീട്ടിൽ നിന്ന് ആരോ വന്ന് നോക്കിയപ്പോൾ ആണ് ആത്മഹത്യാ ചെയ്തത് അറിയുന്നത്. ഇത്രയും മിടുക്കൻ ആയിട്ടും ഈ മോൻ എന്തിനാ ആത്മഹത്യാ ചെയ്തത് എന്ന് എന്നെ വല്ലാണ്ട് ചിന്തിപ്പിച്ചു.
കോളേജിൽ തിരക്കിയപ്പോൾ കുറച്ചു ദിവസം ആയി ഈ മോൻ കോളേജിൽ വരുന്നില്ല എന്ന് അറിഞ്ഞു.കൂടുതൽ തിരക്കിയപ്പോൾ ,പരീക്ഷ റിസൾട്ട് വന്നപ്പോൾ രണ്ടു വിഷയത്തിന് പരാജയം സംഭവിച്ചു .ഈ കാര്യം അവനെ മാനസികമായി വല്ലാണ്ട് അലട്ടി.ഇതുവരെ പഠനത്തിൽ ഒരിക്കൽ പോലും ഒരു തോൽവി നേരിട്ടിട്ടില്ല .ആദ്യമായി നേരിട്ട തോൽവി ഒരുപക്ഷെ അവനെ മാനസികമായി തളർത്തിയിട്ടുണ്ട് .അപ്പനും അമ്മയും വഴക്ക് പറയും എന്ന് പേടിച്ചിട്ടുണ്ടാകും .പറയത്തക്ക കൂട്ടുകാരോ ഒന്നും ഇല്ലാത്തത്തിനാൽ അവൻറെ വിഷമം ഒരുപക്ഷെ പങ്കിടാൻ കഴിഞ്ഞിട്ടില്ലായിരിക്കും .തനിക്ക് നേരിട്ട ഈ ചെറിയ ഒരു പരാജയം അതിജീവിക്കാൻ ഉള്ള മാനസ്സിക ശക്തി അവന് ഇല്ലാതെ പോയി .ഞാൻ പറയുന്നത് ജീവിത്തത്തിൽ നമുക്ക് ഇടക്കൊക്കെ പരാജയം ഉണ്ടാകണം .പരാജയത്തിൽ നിന്ന് നമ്മൾ കരകയറാൻ സാധിക്കണം,ആ സമയങ്ങളിൽ മാതാപിതാക്കൾ കൂടെ നിൽക്കണം ,പോട്ടെ സാരമില്ല അടുത്ത പ്രാവശ്യം കൂടുതൽ ശ്രദ്ധിക്കണം എന്ന് ഒരു വാക്ക് പറയുമ്പോൾ അവർക്കുണ്ടാകുന്ന ഒരു മാനസികാവസ്ഥ വളരെ വലുതാണ്.അല്ലാതെ വന്നാൽ പെട്ടന്നുള്ള ചില പരാജയം ചിലപ്പോൾ അതിജീവിക്കാൻ നമുക്ക് സാധിച്ചില്ല എന്ന് വരും .കൂടാതെ നമുക്ക് ചുറ്റും നല്ല ഒകുറച്ചു കൂട്ടുകാര് ഉണ്ടാകണം.നമ്മുടെ വിഷമങ്ങൾ തുറന്ന് പറയാൻ പറ്റുന്ന കുട്ടുകാർ .ഒരു പക്ഷെ നമ്മൾ എടുക്കുന്ന തെറ്റായ ഒരു തീരുമാനം അവർക്ക് മാറ്റിയെടുക്കാൻ സാധിച്ചേക്കും .
നന്ദി ,
സ്നേഹത്തോടെ
മോഹൻ ജോളി വർഗ്ഗിസ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ