Times of Kuwait
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരുന്ന രണ്ടു ദിവസം നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു.
നേരത്തെ ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം പിന്‍വലിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്താകെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം വ്യാഴാഴ്ച വൈകിട്ട് കോട്ടയം ജില്ലയിലെ മലയോര പ്രദേശമായ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലുണ്ടായത് ഭീതിപരത്തി. സംഭവത്തില്‍ ആള്നാശമുണ്ടായിട്ടില്ലെങ്കിലും കനത്ത ഭീതിയാണ് മലയോര പ്രദേശത്തുള്ളത്.
More Stories
ഈ മണ്ഡല കാലത്തെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ” ശബരിഗിരി നാദം ” പ്രകാശനം ചെയ്തു
ഓൾ കേരളാ പ്രസിദ്ധീകരണത്തിന് ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ സംസ്ഥാന കമ്മിറ്റി ഓഫീസ് -ശിലാസ്ഥാപനം നടത്തി
നടൻ ടി.പി. മാധവൻ അന്തരിച്ചു.